കൊൽക്കത്ത- വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ബംഗാളിനെ ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി. 34 വർഷം ഭരിച്ച സി.പി.എം നിരന്തരമായി ബന്ദ് നടത്തി സംസ്ഥാനത്തെ പിറകോട്ടടിച്ചെന്നും ഇനി ഇത് അനുവദിക്കാനാകില്ലെന്നും മമത വ്യക്തമാക്കി. പണിമുടക്ക് നടക്കുന്ന ഇന്നും നാളെയും ഒരു ജീവനക്കാരനും സംസ്ഥാനം അവധി അനുവദിച്ചിട്ടില്ല. പണിമുടക്കിനെ പറ്റി ഒരു വാക്കുപോലും പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എല്ലാം ആവശ്യത്തിനായി. 34 വർഷം സംസ്ഥാനം ഭരിച്ച സി.പി.എം ബന്ദ് നടത്തി നാടിന്റെ വികസനം തകർത്തു. ഇവിടെ ഇനി ബന്ദുണ്ടാകില്ല. മമത ബാനർജി പറഞ്ഞു.