റിയാദ് - നാഷണൽ ഗാർഡ് മന്ത്രാലയം ദക്ഷിണ അതിർത്തിയിലേക്ക് കൂടുതൽ സൈന്യത്തെ അയച്ചു. കിഴക്കൻ പ്രവിശ്യയിലെ അൽഹസ കിംഗ് അബ്ദുൽ അസീസ് ബ്രിഗേഡിൽ നിന്നാണ് അധിക സൈനികരെയും ആയുധങ്ങളും ദക്ഷിണ അതിർത്തിയിലേക്ക് അയച്ചത്. യെമൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണ അതിർത്തിയിൽ പ്രതിരോധം ശക്തമാക്കുന്നതിനാണ് കൂടുതൽ സൈനികരെയും ആയുധങ്ങളും വിന്യസിക്കുന്നതെന്ന് നാഷണൽ ഗാർഡ് മന്ത്രാലയം പറഞ്ഞു.