ന്യുദല്‍ഹി- ആം ആദ്മി-കോണ്‍ഗ്രസ് സഖ്യ സാധ്യതകളെക്കുറിച്ചുളള അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെ പഞ്ചാബില്‍ സഖ്യമില്ലെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. 'ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിന്റെ ആവശ്യമില്ല. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്,' ദല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അമരീന്ദര്‍ സിംഗ് പറഞ്ഞു.
സംസ്ഥാനത്ത് സഖ്യം വേണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റാണെന്നും പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു.
പഞ്ചാബില്‍ പതിമൂന്ന് സിറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, ദല്‍ഹി, ഹരിയാന, പഞ്ചാബ്, ഗോവ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടുമെന്ന് സൂചനയുണ്ടായിരുന്നു. കോണ്ഗ്രസ് നേതാക്കള്‍ക്ക് പുറമേ ആം ആദ്മി പാര്‍ട്ടി നേതാക്കളും സഖ്യത്തിന്റെ സൂചന നല്‍കിയിരുന്നു. ഡല്‍ഹി കോണ്‍ഗ്‌സിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്തിനെ കേന്ദ്ര നേതൃത്വം പരിഗണിക്കുന്നുണ്ട്.
ആം ആദ്മി പാർട്ടിയുമായി സഖ്യത്തിൽ ഏർപ്പെടാനുള്ള നീക്കങ്ങൾക്ക് വേഗം പകരാൻ ഡല്‍ഹി കോണ്‍ഗ്‌സിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്തിനെ കേന്ദ്ര നേതൃത്വം പരിഗണിക്കുന്നുണ്ട്. അധ്യക്ഷ സ്ഥാനത്ത് നിന്ന് അജയ് മാക്കന്‍ രാജിവെച്ച് ശേഷമാണ് പുതിയ നീക്കം. അജയ് മാക്കനും പാര്‍ട്ടി നേതൃത്വവും തമ്മില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തില്‍ ഏര്‍പ്പെടുന്നത് സംബന്ധമായി കടുത്ത ഭിന്നതകള്‍ നില നില്‍ക്കുന്നുണ്ട്. കേന്ദ്ര നേതൃത്വം സഖ്യത്തിന്റെ സാധ്യത അന്വേഷിക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടിയുമായി യാതൊരു തരത്തിലുളള സഖ്യവും ആവശ്യമില്ലെന്ന നിലാപാടാണ് അജയ് മാക്കന്റേത്.