ന്യൂദൽഹി- നഷ്ടം സഹിച്ച് കെ.എസ്.ആർ.ടി.സി നിലനിർത്തുന്നത് എന്തിനാണെന്നും അടച്ചുപൂട്ടണമെന്നും സുപ്രീം കോടതി. താൽക്കാലിക ജീവനക്കാരുടെ സേവനകാലാവധി പെൻഷന് പരിഗണിക്കണം എന്ന ഹൈക്കോടതി ഉത്തരവിന് എതിരായ ഹരജിയിലാണ് സുപ്രീം കോടതിയുടെ പരാമർശം. നാലായിരം കോടി രൂപ നഷ്ടത്തിലാണ് കെ.എസ്.ആർ.ടി.സി പ്രവർത്തിക്കുന്നതെന്ന് കെ.എസ്.ആർ.ടി.സി അഭിഭാഷകൻ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ പരാമർശം. ഹരജികളിൽ അന്തിമവാദം വ്യാഴാഴ്ച തുടങ്ങും.