തബൂക്ക്- കോഴിക്കോട് ബാലുശ്ശേരി പട്ടര്‍പാലം സ്വദേശി സുരേഷ് (36) മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് തബൂക്ക് ന്യൂ കിംഗ് ഫഹദ് ആശുപത്രിയില്‍ നിര്യാതനായി.
രണ്ടു ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിവാഹിതനാണ്. വര്‍ക്‌ഷോപ് ജീവനക്കാരനായ സുരേഷ് അഞ്ചു വര്‍ഷമായി തബൂക്കിലുണ്ട്. മൂന്നു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍പോയി വന്നത്. ന്യൂ കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തബൂക്ക് വെല്‍ഫെയര്‍ അസോസിയേഷന്‍ രംഗത്തുണ്ട്.