ന്യൂദൽഹി- വിമാനയാത്രയിലേതിന് സമാനമായി തീവണ്ടി യാത്രയിലും ബോർഡിംഗ് നേരത്തെയാക്കാൻ പദ്ധതി. ട്രെയിൻ ഷെഡ്യൂൾ ചെയ്ത സമയത്തിന്റെ ഇരുപത് മിനിറ്റിന് മുമ്പ് സെക്യൂരിറ്റി ചെക്കിംഗ് പൂർത്തിയാക്കണം. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പദ്ധതി നേരത്തെ പ്രയാഗ്‌രാജ് റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കിയിരുന്നു. രാജ്യത്തെ 202 റെയിൽവേ സ്റ്റേഷനുകളിൽ പദ്ധതി ഉടൻ നിലവിൽ വരും. സ്റ്റേഷനുകളിലെ കവാടങ്ങളിൽ സുരക്ഷ പരിശോധനക്കുള്ള മുഴുവൻ സംവിധാനങ്ങളും ഏർപ്പെടുത്തും. സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന് പകരം ആധുനിക സംവിധാനങ്ങളായിരിക്കും ഉപയോഗിക്കുക എന്നും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഡയറക്ടർ ജനറൽ അരുൺ കുമാർ പറഞ്ഞു.