ജലന്ദര്‍- ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, മഹാഭാരത-രാമായണ കാലഘട്ടത്തില്‍ ഇന്ത്യയില്‍ ശാസ്ത്ര രംഗത്ത് വന്‍മുന്നേറ്റം നടത്തിയിരുന്നെന്ന അവകാശവാദവുമായി ആന്ധ്രാ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ജി നാഗേശ്വര്‍ റാവു രംഗത്ത്. ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ പ്രസംഗിക്കവെയാണ് പുരാണങ്ങളായ മഹാഭാരതത്തില്‍ നിന്നും രാമായണത്തില്‍ നിന്നും കഥകള്‍ ഉദാഹരണമായി ഉദ്ധരിച്ച് റാവു ഇന്ത്യയുടെ 'ശാസ്ത്ര മുന്നേറ്റം' വിശദീകരിച്ചത്. മൂല കോശ ഗവേഷണവും ടെസ്റ്റ് ട്യൂബ് ബീജസങ്കലനവും ഗൈഡഡ് മിസൈല്‍ സാങ്കേതിക വിദ്യ പോലും ഇവിടെ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
'നൂറുകണക്കിന് കൗരവര്‍ ഒരു അമ്മയില്‍ നിന്നാണ് ഉണ്ടായത്. ഇത് മൂല കോശ ഗവേഷണത്തിന്റെയും ടെസ്റ്റ് ട്യൂബ് സാങ്കേതിക വിദ്യയും കാരണമാണ്. ഏതാനും ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത് സംഭവിച്ചത്. ഇത് ഈ രാജ്യത്തെ ശാസ്ത്രമായിരുന്നു,' റാവു പറഞ്ഞു. 'മഹാഭാരതത്തില്‍ പറയുന്നത് 100 അണ്ഡങ്ങള്‍ ബീജസങ്കലനം നടത്തി 100 മണ്‍പാത്രങ്ങളില്‍ സൂക്ഷിച്ചു. ഇത് ടെസ്റ്റ് ട്യൂബ് ശിശുക്കളല്ലെ? ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ഇവിടെ മൂല കോശ ഗവേഷണം നടന്നിരുന്നു'- റാവു വിശദീകരിച്ചു.
രാമന്‍ ഉപയോഗിച്ചിരുന്ന അസ്ത്രങ്ങളും ആയുധങ്ങളും ലക്ഷ്യസ്ഥാനത്ത് പ്രഹരമേല്‍പ്പിച്ച ശേഷം തിരിച്ചെത്തിയിരുന്നവയായിരുന്നെന്നും റാവു പറഞ്ഞു. ഗൈഡഡ് മിസൈല്‍ സാങ്കേതിക വിദ്യയും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ ഉണ്ടായിരുന്നു എന്നതിന് തെൡവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. രാവണന് 24 തരം, വിവിധ വലിപ്പത്തിലുള്ള വിമാനങ്ങള്‍ ഉണ്ടായിരുന്നുവെന്നും ശ്രീലങ്കയില്‍ നിരവധി എയര്‍പോര്‍ട്ടുകളും രാവണനുണ്ടായിരുന്നെന്നും റാവു പറഞ്ഞു.