ന്യുദല്‍ഹി- ഉത്തര്‍ പ്രദേശില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതി മഹാസഖ്യം രൂപീകരിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ രാഷ്ട്രീയ വൈരികളും മുന്‍ യുപി മുഖ്യമന്ത്രിമാരുമായ ബിഎസ്പി നേതാവ് മായാവതിയും എസ്പി നേതാവ് അഖിലേഷ് യാദവും ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ചെറിയ പാര്‍ട്ടികളെ കൂടെ നിര്‍ത്താനും കോണ്‍ഗ്രസിനെ അകറ്റാനുമാണ് ഇരു നേതക്കളുടേയും നീക്കമെന്ന് റിപോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസുമായുള്ള അഭിപ്രായ ഭിന്നതകള്‍ ഈയിടെ ഇരു നേതാക്കളും വ്യക്തമാക്കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സീറ്റ് വീതം വയ്ക്കല്‍ ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ജനുവരി 15 ശേഷം ഉണ്ടാകുമെന്നറിയുന്നു. അജിത് സിങിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക് ദള്‍ (ആര്‍എല്‍ഡി)യും ഈ മഹാസഖ്യത്തിനൊപ്പമുണ്ട്. ആര്‍എല്‍ഡിക്ക് മൂന്ന് സീറ്റുകള്‍ നല്‍കുമെന്നാണ് സൂചന. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി സീറ്റുകളില്‍ വലിയൊരു ശതമാനവും വീതം വയ്ക്കാനാണു ബിഎസ്പി-എസ്പി നീക്കങ്ങള്‍. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടേയും തട്ടകങ്ങളായ അമേത്തിയിലും റായ്ബറേലിയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ഇവര്‍ക്കു ഉദ്ദേശമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് ജയിച്ച കോണ്‍ഗ്രസ് ഈയിടെ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ സഭയിലെ ഏക എസ്.പി അംഗത്തെ മന്ത്രിയാക്കാത്തതിലുളള അമര്‍ഷം വ്യക്തമാക്കിയ അഖിലേഷ് ഇതിനു മറുപടിയുണ്ടാകുമെന്ന് സൂചിപ്പിച്ചിരുന്നു. മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ സഹായിച്ചിടും അവര്‍ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയെന്നും ഇതോടെ കോണ്‍ഗ്രസ് യുപിയിലെ വഴി എളുപ്പമാക്കിയെന്നും അഖിലേഷ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
മയാവതി തെരഞ്ഞെടുപ്പിനു മുമ്പായി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യതകള്‍ നേരത്തെ തന്നെ തള്ളിയതാണ്. എന്നാല്‍ മധ്യപ്രദേശില്‍ ബിജെപിയെ അധികാരത്തില്‍ നിന്നു പുറത്തു നിര്‍ത്താന്‍ കോണ്‍ഗ്രസിന് പിന്തുണച്ചിരുന്നു. എന്നാല്‍ ദളിതരുടെ അഖിലേന്ത്യാ സമരത്തോടനുബന്ധിച്ച് മുന്‍ സര്‍ക്കാര്‍ നിരപരാധികള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഈ പിന്തുണ പുനപ്പരിശോധിക്കേണ്ടി വരുമെന്ന് മായാവതി ഈയിടെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് ബിജെപിയെ പോലെ പ്രവര്‍ത്തിക്കരുതെന്നും വാഗ്ദാനങ്ങള്‍ പാലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
ബിജെപിയെ പുറത്താക്കാന്‍ യുപിയില്‍ ഏതു പാര്‍ട്ടിയുമായും സഖ്യത്തിനു ഒരുക്കമാണെന്നാണ് കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ യുപിയിലെ കരുത്തരായ രണ്ടു പ്രാദേശിക പാര്‍ട്ടികള്‍ കൈകോര്‍ക്കുന്നതോടെ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അഖിലേഷും മായാവതിയും അടുത്തയാഴ്ച വീണ്ടും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ മഹാസഖ്യം യാഥാര്‍ത്ഥ്യമായാല്‍ അത് ബിജെപിക്ക് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. യുപിയില്‍ കോണ്‍ഗ്രസിന്റെ സാധ്യതകള്‍ക്ക് വീണ്ടും മങ്ങലേല്‍പ്പിക്കുന്നതാണ് ഈ നീക്കം.