അൽബാഹ - മഖ്‌വായിൽ ആഴമേറിയ കിണറ്റിൽ കുടുങ്ങിയ സൗദി യുവാവിനെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി.
കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ യുവാവ് മുപ്പതു മീറ്റർ താഴ്ചയിൽ കുടുങ്ങുകയായിരുന്നു. താഴെയിറങ്ങിയ ഇരുപതുകാരന് കടുത്ത ക്ഷീണം മൂലം മുകളിലേക്ക് തിരിച്ചുകയറാൻ സാധിക്കാതെവന്നു. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ കിണറ്റിലേക്ക് പ്രത്യേക കൂട് ക്രെയിനിൽ കെട്ടി താഴ്ത്തി യുവാവിനെ സുരക്ഷിതമായി പുറത്തെത്തിച്ചതായി അൽബാഹ സിവിൽ ഡിഫൻസ് വക്താവ് കേണൽ ജംആൻ അൽഗാംദി പറഞ്ഞു.
കിണറ്റിൽ വീണ ആടിനെയും സിവിൽ ഡിഫൻസ് അധികൃതർ പുറത്തെടുത്തു.