Sorry, you need to enable JavaScript to visit this website.

രാമക്ഷേത്രം തെരഞ്ഞെടുപ്പ് അജണ്ടയല്ലെന്ന് രാഹുല്‍

ന്യൂദല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുഖ്യശ്രദ്ധ രാമക്ഷേത്രത്തിനാവില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്‌സഭക്ക് പുറത്ത് പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവേയാണ് രാഹുല്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് അജണ്ട പങ്കു വെച്ചത്. യുവാക്കള്‍ക്ക് ജോലി നല്‍കുന്നതിനാവും പ്രഥമ പരിഗണന നല്‍കുന്നത് എന്ന് രാഹുല്‍ പറഞ്ഞു. 

'തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനാവും ഒന്നാമത്തെ അജണ്ട. വിദ്യാഭ്യാസം, ആരോഗ്യം ഇവയിലും പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കും,' രാഹുല്‍ പറഞ്ഞു.

രാജ്യത്തെ കാര്‍ന്നു തിന്നുന്ന അഴിമതിക്കെതിരെ പാര്‍ട്ടി യുദ്ധം ചെയ്യുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

നേരത്തെ, കോടതി നടപടി പൂര്‍ത്തിയാക്കുന്നത് വരെ രാമ ക്ഷേത്ര നിര്‍മാണം സംബന്ധിച്ച് യാതൊരു വിധത്തിലൂളള ഉത്തരവും ഇറങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കിയിരുന്നു. 'നിയമ നടപടികള്‍ പൂര്‍ത്തിയാവട്ടെ' എന്നാണ് ഇന്ന് ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ നരേന്ദ്ര മോഡി പറഞ്ഞത്. 

ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകള്‍ ദീര്‍ഘനാളായി കേന്ദ്രം രാമ ക്ഷേത്ര നിര്‍മാണത്തിനായി ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഉത്തരവ് ഇറക്കി എത്രയും പെട്ടെന്ന് ക്ഷേത്ര നിര്‍മാണം തുടങ്ങണം എന്നാണ് വിശ്വ ഹിന്ദു പരിഷത് അടക്കമുളള സംഘടനകളുടെ ആവശ്യം. 

 

Latest News