Sorry, you need to enable JavaScript to visit this website.

പ്രവാസികളുടെ മൃതദേഹം കൊണ്ടുപോകുന്നതിനുള്ള നിരക്ക് ഏകീകരിച്ചു

ദുബായ്- വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിരക്ക് എയർ ഇന്ത്യ ഏകീകരിച്ചു. മരിച്ചയാളുടെ തൂക്കം കണക്കാക്കി കാർഗോ നിരക്ക് നിശ്ചയിക്കുന്ന രീതിയാണ് അവസാനിപ്പിച്ചത്. പന്ത്രണ്ട വയസിന് താഴെയുള്ളവരുടെ മൃതദേഹത്തിന് പകുതി നിരക്കാണ് ഈടാക്കുക. പന്ത്രണ്ടു വയസിന് മുകളിൽ ദുബായിൽനിന്ന് 1500 ദിർഹം, ഒമാനിൽനിന്ന് 160 ഒമാനി റിയാൽ, 175 കുവൈറ്റ് ദിനാർ, 2200 സൗദി റിയാൽ, 225 ബഹ്‌റൈനി റിയാൽ, 2200 ഖത്തറി റിയാൽ എന്നിങ്ങനെയാണ് നിരക്ക്. പന്ത്രണ്ട് വയസ് വരെയുള്ളവരുടെ മൃതദേഹത്തിന് ഇതിന്റെ പകുതായിരിക്കും ഈടാക്കുക. മൃതദേഹം തൂക്കിനോക്കി നിരക്ക് നിശ്ചയിക്കുന്ന രീതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മലബാർ ഡവലപ്‌മെന്റ് ഫോറമടക്കം നിരവധി സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.  എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങളിലാണ് ഈ നിരക്ക്.
 

Latest News