ലഖ്‌നൗ- സുരക്ഷിതമായ സാമൂഹ്യ മാധ്യമ ഉപയോഗത്തെക്കുറിച്ചുളള ബോധവല്‍കരണം തകൃതിയായി നടക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും ഫേസ്ബുക്ക്
പീഡന വാര്‍ത്ത. ഫേസ്ബുക്ക് സൂഹൃത്തും സഹോദരങ്ങളും ചേര്‍ന്ന് തന്നെ പീഡിപ്പിച്ചെന്നും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചുവെന്നുമുള്ള പരാതിയുമായി 23 വയസ്സുകാരി പൊലീസിനെ സമീപിച്ചു. ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയിലാണ് സംഭവം.
പ്രതികളിലൊരാളായ സോനു ഫേസ്ബുക്കില്‍ സൗഹൃദം സ്ഥാപിച്ച ശേഷം ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തിയെന്നും അവിടെ തടങ്കലിലാക്കിയ ശേഷം തുടര്‍ച്ചയായി പീഡിപ്പിച്ചുവെന്നുമാണ് പരാതി. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി എന്നും ശേഷം ദൃശ്യങ്ങള്‍ കാണിച്ച് പ്രതികളിലൊരാളെ കല്യാണം കഴിക്കാന്‍ ഭീഷണിപ്പെടുത്തി എന്നും പരാതിയില്‍ പറയുന്നു.
പരാതി സ്വീകരിച്ച ശേഷം സോനൂവിനും കുടുംബത്തിലെ പത്ത് പേര്‍ക്കുമെതിരെ ഷംലി പൊലീസ് വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.