മുംബൈ- കെട്ടിടത്തിന്റെ നാലാം നിലയിൽനിന്ന വീണ പതിനാല്മാസം പ്രായമുള്ള കുഞ്ഞ് അത്ഭുതമായി രക്ഷപ്പെട്ടു. മാരകമായി പരിക്കേറ്റ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. താഴെയുള്ള മരത്തിൽ തങ്ങിനിന്നതാണ് കുഞ്ഞിന് രക്ഷയായത്. ഗോപി കൃഷ്ണന്റെ മകൻ അഥർവ ബക്കഡെ എന്ന ആൺകുഞ്ഞാണ് അത്ഭുതമായത്. ഫോർട്ടിസ് ആശുപത്രിയിൽ ഐ.സി.യുവിലാണ് കുഞ്ഞ് ചികിത്സിയിലുള്ളത്.
ലിവറിനും കാലിനുമാണ് പരിക്കേറ്റത്. മുകൾ നിലയിൽ ജനാലയ്ക്കടുത്ത് കളിച്ചുകൊണ്ടിരിക്കേയാണ് കുഞ്ഞ് താഴെ വീണത്. ജനാല യാദൃച്ഛികമായി തുറന്നതാണ് കുഞ്ഞ് താഴേക്ക് വീഴാൻ കാരണമായത്. മുംബൈയിലെ ഗോവണ്ടിയിലെ ഫ്‌ളാറ്റിലാണ് സംഭവം.