ന്യൂദല്‍ഹി- ദേശീയ മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ടി.വി അഭിമുഖത്തിനു പിന്നാലെ അദ്ദേഹത്തെ കൊട്ടി ബിജെപിക്കുള്ളിലെ വിമത സ്വരമായ ശത്രുഘ്‌നന്‍ സിന്‍ഹ. 'എഴുതി തയ്യാറാക്കി നന്നായി പണിയെടുത്ത് പരിശീലിച്ച് നടത്തിയ അഭിമുഖത്തിനു ശേഷം' മുന്‍ഗാമികള്‍ ചെയ്തതു പോലെ ഇനി ഒരു വാര്‍ത്താ സമ്മേളനം നടത്തണമെന്നാണ് ബിഹാറില്‍ നിന്നുള്ള ബിജെപി എംപിയായ ശത്രുഘ്‌നന്‍ സിന്‍ഹ ആവശ്യപ്പെട്ടത്. 'സര്‍, നന്നായി എഴുതിതയാറാക്കുകയും ചിത്രീകരിക്കുകയും ഗവേഷണം നടത്തി നന്നായി പരിശീലിച്ചും നടത്തിയ ടിവി അഭിമുഖം ഞങ്ങളെല്ലാവരും കണ്ടു,' എന്നു പറഞ്ഞു തുടങ്ങി പരമ്പര ട്വീറ്റുകളിലൂടെയാണ് ശത്രുഘ്‌നന്‍ സിന്‍ഹ മോഡിയുടെ അഭിമുഖത്തെ വിമര്‍ശിച്ചത്.
വളരെ കൂളായി വന്നെങ്കിലും ഈ പ്രകടനം മുന്‍ പ്രകടനത്തോളം വന്നില്ലെന്നും വിശ്വസനീയമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍ കാലങ്ങളില്‍ പ്രധാനമന്ത്രിമാര്‍ പത്രസമ്മേളനങ്ങള്‍ നടത്തിയിട്ടുണ്ട്. സര്‍, നാലര വര്‍ഷമായി ഭരണത്തിലിരിക്കുന്ന താങ്കള്‍ ഇതുവരെ ഒരു പത്രസമ്മേളനം നടത്തിയിട്ടില്ല. എന്തുകൊണ്ട്? സര്‍ക്കാരി ചിന്താഗതിക്കാരല്ലാത്ത യഥാര്‍ത്ഥ പത്രക്കാരെ കാണണം. താങ്കളുടെ ദര്‍ബാറില്‍ സാധാരണ ഉള്ളവര്‍ അല്ല വേണ്ടത്- ശത്രുഘ്‌നന്‍ സിന്‍ഹ ട്വീറ്റ് ചെയ്തു. എന്‍ഡിടിവിയിലെ രാവിഷ് കുമാര്‍, ദി വയറിലെ വിനോദ് ദുവ എന്നിവരെ അഭിമുഖീകരിക്കുന്നതില്‍ അസ്വസ്ഥതയുണ്ടോ?
Sir, we all saw your well scripted, choreographed, well researched & rehearsed TV interview on Monday evening. With due respect to the anchor, wonder lady, Smita Prakash @smitaprakash, isn't it high time & the right time to enhance your image as an able & capable leader taking
— Shatrughan Sinha (@ShatruganSinha) January 3, 2019
വ്യാജമല്ലാത്തതും തല്‍സമയം ഉയരുന്നതുമായി ചോദ്യങ്ങള്‍ നേരിടാന്‍ താങ്കള്‍ക്ക് ആഗ്രഹമില്ലെന്ന് അറിയാം. എങ്കിലും യശ്വന്ത് സിന്‍ഹ പോലുള്ള നയതന്ത്രജ്ഞരുടേയും അരുണ്‍ ഷൂരിയെ പോലുള്ള ഇരുത്തം വന്ന പത്രപ്രവര്‍ത്തകരുടേയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ധൈര്യം കാണിക്കണമെന്നും മോഡിയോട് സിന്‍ഹ ആവശ്യപ്പെട്ടു.