Sorry, you need to enable JavaScript to visit this website.

മുഴുവൻ ആഭ്യന്തര സർവീസുകളും പുതിയ എയർപോർട്ടിലേക്ക് മാറ്റും

ജിദ്ദ - ഈ വർഷം മധ്യത്തോടെ മുഴുവൻ ആഭ്യന്തര സർവീസുകളും പുതിയ ജിദ്ദ എയർപോർട്ടിലേക്ക് മാറ്റുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. പുതിയ വിമാനത്താവളങ്ങൾ ഭാഗികമായി പ്രവർത്തിപ്പിക്കുന്ന രീതി ലോകത്ത് എല്ലായിടത്തും നിലവിലുണ്ടെന്നും അതോറിറ്റി പറഞ്ഞു. കഴിഞ്ഞ വർഷം ജൂണിലാണ് പുതിയ ജിദ്ദ എയർപോർട്ട് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചു തുടങ്ങിയത്. പുതിയ ജിദ്ദ വിമാനത്താവളത്തിൽ അഞ്ചു ടെർമിനലുകളുണ്ട്. ഇതിൽ രണ്ടെണ്ണം അന്താരാഷ്ട്ര സർവീസുകൾക്കും രണ്ടെണ്ണം ആഭ്യന്തര സർവീസുകൾക്കും ഒന്ന് ട്രാൻസിറ്റ് യാത്രക്കാർക്കുമുള്ളതാണ്. 
പുതിയ ജിദ്ദ വിമാനത്താവളത്തിൽ യാത്രക്കാരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് എയർലൈൻസുകൾക്ക് 220 കൗണ്ടറുകളുണ്ട്. യാത്രാ നടപടികൾ സ്വയം പൂർത്തിയാക്കുന്നതിന് യാത്രക്കാരെ സഹായിക്കുന്ന 80 സെൽഫ് സർവീസ് ഉപകരണങ്ങളും ഇവിടെയുണ്ട്. ആഭ്യന്തര ടെർമിനലിൽ 12,000 ചതുരശ്ര മീറ്റർ സ്ഥലവും അന്താരാഷ്ട്ര ടെർമിനലിൽ 16,000 ചതുരശ്ര മീറ്റർ സ്ഥലവും വ്യാപാര സ്ഥാപനങ്ങൾക്കു വേണ്ടി നീക്കിവെച്ചിട്ടുണ്ട്. 

 

Latest News