ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പു നടക്കുന്ന പുതുവര്‍ഷത്തേക്കായി കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ കലണ്ടര്‍ മോഡി സര്‍ക്കാര്‍ പ്രചാരണ വസതുവാക്കി. കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളുടെ വാര്‍ഷികം ദിനങ്ങള്‍ അടയാളപ്പെടുത്തിയാണ് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം ഔദ്യോഗിക കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. 2016 ജനുവരി 13-ന് അവതരിപ്പിച്ച കര്‍ഷകര്‍ക്കുള്ള വിള ഇന്‍ഷൂറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ബിമ യോജനയുടെ വാര്‍ഷികമാണ് ആദ്യമായി അടയാളപ്പെടുത്തിയിരിക്കുന്നത്. മോഡി സര്‍ക്കാര്‍ ഏറെ ആഘോഷിക്കുന്നതും പ്രതിപക്ഷ പരിഹാസത്തിനു പാത്രമാകുകയും ചെയ്ത ബേഠി ബചാവോ ബേഠി പഠാവോ എന്ന പദ്ധതിയുടെ വാര്‍ഷികമായി ജനുവരി 22 അടയാളപ്പെടുത്തിയിരിക്കുന്നു. 2015-ലാണ് ഈ പദ്ധതി ആദ്യമായി അവതരിപ്പിച്ചത്.
ദിവസങ്ങള്‍ അടയാളപ്പെടുത്തിയതിനു പുറമെ വിവിധ പദ്ധതികളുടേയും സര്‍ക്കാരിന്റെ നയങ്ങളുടെയും വിശദാംശങ്ങള്‍ ചുരുക്കി ബുള്ളറ്റ് പോയിന്റുകളായും നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി നടന്നു വരുന്ന മിഷന്‍ ഇന്ദ്രധനുസ് എന്ന വാക്‌സിനേഷന്‍ പദ്ധതിയുടെ വാര്‍ഷികമായി ക്രിസമസ് ദിനമായ ഡിസംബര്‍ 25 അടയാളപ്പെടുത്തിയിരിക്കുന്നു. കര്‍ഷകരുടെ പ്രതിസന്ധി ഈയിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വലിയ തിരിച്ചടിയായതു കൊണ്ടാകാം കര്‍ഷകര്‍ക്കു വേണ്ടി അവതരിപ്പിച്ച പദ്ധതികളുടേയും അതിന്റെ ഗുണഫലങ്ങളും വിശദീകരിച്ച് കലണ്ടറില്‍ കണക്കുകള്‍ നിരത്തിയിട്ടുണ്ട് സര്‍ക്കാര്‍. അതേസമയം ഇതില്‍ പുതുമയില്ലെന്നാണ് മുന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. യുപിഎ സര്‍ക്കാരും ഇതു ചെയ്തിട്ടുണ്ട്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ 12 ലക്ഷം പഞ്ചായത്തുകളിലെത്തിക്കാന്‍ യുപിഎ സര്‍ക്കാര്‍ ഈ മാര്‍ഗം അവലംബിച്ചിരുന്നതായി ഒരു മുന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.