പനാജി- അർബുദ ബാധിതനായ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ, ചികിത്സയിൽ തുടരവേ തന്നെ ഓഫീസിലെത്തി. നാല് മാസത്തെ ഇടവേളക്കു ശേഷമാണ് 63 കാരൻ ഓഫീസിലെത്തിയത്. ചികിത്സ തുടരുന്നതിന്റെ സൂചനയെന്നോണം അദ്ദേഹത്തിന്റെ മൂക്കിൽ ട്യൂബുമുണ്ടായിരുന്നു. സുസജ്ജമായ മെഡിക്കൽ സംഘവും അദ്ദേഹത്തെ അനുഗമിച്ചു. ഇന്നലെ രാവിലെ 10.45 ഓടെ സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തിയ പരീക്കറെ സഹമന്ത്രിമാരും ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. തുടർന്ന് അദ്ദേഹം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സർക്കാരിന്റെ മുന്നിലുള്ള അടിയന്തര പ്രധാന വിഷയങ്ങളെക്കുറിച്ച് വിലയിരുത്തി.