ജിദ്ദ- മലയാളം ന്യൂസ്-ഓൺലൈൻ സമ്മാന പദ്ധതിയിലെ വിജയികളെ പ്രഖ്യാപിച്ചു. 10 ദിവസത്തേയും ചോദ്യങ്ങൾക്ക് ശരിയുത്തരം അയച്ചവരിൽനിന്നാണ് നറുക്കെടുപ്പിലൂടെ അഞ്ച് വിജയികളെ കണ്ടെത്തിയത്. ഇവർക്ക് സ്മാർട്ട് ഫോണുകൾ സമ്മാനിക്കും. മലയാളം ന്യൂസ് ഓഫീസിൽ എഡിറ്റർ ഇൻ ചീഫ് താരിഖ് മിശ്ഖസിന്റെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. ബെറ്റി സൂസൻ (കോട്ടയം), ഷാജു ഷൗക്കത്ത് (തിരുവനന്തപുരം), ജോസഫ് സ്കറിയ (കോഴിക്കോട്), സഫീന അനീസ് (തൃശൂർ), കബീർ മഡോളി (മലപ്പുറം) എന്നിവരാണ് ജേതാക്കൾ.
അൽകോബാറിലെ ഡോ. ലൈല അൽ ഉനൈസ് പോളിക്ലിനിക്കിൽ സ്റ്റാഫ് നഴ്സാണ് ബെറ്റി ജോസഫ്. ജെയിംസ് മാത്യുവാണ് ഭർത്താവ്. മക്കൾ: നിക്കോൾ, ജെബിൻ.
കിളിമാനൂർ സ്വദേശിയായ ഷാജു ഷൗക്കത്ത് ജിദ്ദയിൽ അൽ സാഫി ഡയറിയിൽ ബ്രാഞ്ച് മാനേജറാണ്. ഡോ. റൈസ ഷാഹുൽ ഹമീദാണ് ഭാര്യ. മകൻ റയാൻ.
കോഴിക്കോട് മുക്കം സ്വദേശി ജോസഫ് സ്കറിയ റിയാദിലെ നഖ്ൽ എക്സ്പ്രസ് കമ്പനിയിൽ അക്കൗണ്ട്സ് സൂപ്പർവൈസറാണ്.
ജിദ്ദയിൽ വീട്ടമ്മയായ സഫീന കൊടുങ്ങല്ലൂർ സ്വദേശി അനീസ് എരമംഗലത്തിന്റെ ഭാര്യയാണ്. രണ്ടു മക്കൾ.
മലപ്പുറം ചെമ്മാട് കൊടിഞ്ഞി സ്വദേശിയായ കബീർ ജിദ്ദയിൽ സബാ ഫിഷറീസ് ബ്രാഞ്ചിൽ ജോലി നോക്കുന്നു.