അഹ്മദാബാദ്- ഗുജറാത്തിലെ സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ കുട്ടികള്‍ ജയ് ഭാരത് എന്ന് ജയ് ഹിന്ദ് എന്നോ ഉത്തരം നല്‍കാന്‍ നിര്‍ദേശം. ഇന്ന് മുതല്‍ ഇത് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്.
അഹ്മദാബാദില്‍ കഴിഞ്ഞ ദിവസം എ.ബി.വി.പിയും ആര്‍.എസ്.എസും ചേര്‍ന്ന് ആദരിച്ച രാജസ്ഥാനിലെ അധ്യാപകന്‍ സന്ദീപ് ജോഷിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സര്‍ക്കാറിന്റെ നീക്കം. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇദ്ദേഹം ഈ രീതി നടപ്പിലാക്കിയിരുന്നു.
ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ ദേശസ്നേഹം ഊട്ടിയുറപ്പിക്കാന്‍ പുതിയ രീതി സഹായകമാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. നല്ല രീതിയാണിതെന്നും മുമ്പ് സംസ്ഥാനത്ത് ഈ രീതി ഉണ്ടായിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്ര സിങ് ചുദാസാമ പറഞ്ഞു.