ധാക്ക- ബംഗ്ലാദേശ് തെരഞ്ഞെടുപ്പിൽ ശൈഖ് ഹസീന നേതൃത്വം നൽകുന്ന അവാമി ലീഗ് വിജയിച്ചു. ഭൂരിപക്ഷത്തിനുള്ള 151 സീറ്റുകൾ പാർട്ടി നേടിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, തെരഞ്ഞെടുപ്പിൽ വ്യാപകമായ കൃത്രിമങ്ങൾ അരങ്ങേറിയെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. നിഷ്പക്ഷ സർക്കാറിന് കീഴിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമത്തിൽ പതിനേഴ് പേരാണ് കൊല്ലപ്പെട്ടത്.