വാഷിംഗ്ടണ്‍- പാക്കിസ്ഥാനില്‍ വീണ്ടും അധികാരത്തില്‍ എത്തുന്നതിന് അമേരിക്കയുടെ സഹായം അഭ്യര്‍ഥിക്കുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ വിഡിയ പുറത്ത്.
അധികാരത്തില്‍ തിരികെ എത്തുന്നതിന് പിന്തുണ ആവശ്യമാണെന്നും പ്രത്യക്ഷത്തിലല്ലെങ്കിലും പരോക്ഷ പിന്തുണ നല്‍കണമെന്നുമാണ് മുഷറഫ് അഭ്യര്‍ഥിക്കുന്നത്. അപ്പോള്‍ ഒരിക്കല്‍കൂടി നമുക്ക് വിജയിക്കാമെന്നും യു.എസ് സാമാജികരുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ അദ്ദേഹം പറയുന്നു.
അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ലാദിന്റെ ആബട്ടാബാദിലെ ഒളികേന്ദ്രം കണ്ടെത്തുന്നതില്‍ വീഴ്ചവരുത്തിയ പാക് ചാരസംഘടനയായ ഐ.എസ്.ഐയെക്കുറിച്ചോര്‍ത്ത് ലജ്ജ തോന്നുന്നുവെന്നും മുഷറഫ് പറയുന്നുണ്ട്. സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണം തടയുന്നതില്‍ സി.ഐ.എ പരാജയപ്പെട്ടത് കണക്കിലെടുക്കുമ്പോള്‍ ഐ.എസ്.ഐക്ക് മാപ്പുകൊടുക്കാമെന്നും അദ്ദേഹം പറയുന്നു.
മലയാളം ന്യൂസ് വാര്‍ത്തകളും വിശകലനങ്ങളും വാട്‌സാപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
എപ്പോഴാണ് വിഡിയോ എടുത്തതെന്ന് വ്യക്തമല്ല. പാക് വിമത കോളമിസ്റ്റ് ഗുല്‍ ബുഖാരയ്യാണ് വിഡിയോ ട്വിറ്ററില്‍ പോസ്റ്റ്‌ചെയ്തത്. 2012ല്‍ എടുത്ത വിഡിയോ ആണിതെന്ന് കരുതുന്നു. ജൂതഅമേരിക്കന്‍ കോണ്‍ഗ്രസ് നേതാവ് ജാക് റോസനുമായി നടത്തുന്ന സംഭാഷണത്തിലാണ് ഉസാമ ബിന്‍ലാദിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്. 2016 മാര്‍ച്ച് മുതല്‍ മുഷറഫ് ദുബായിലാണ്. രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ നേരിടുന്ന 75 കാരനായ മുഷറഫ് ചികിത്സക്കെന്ന പേരിലാണ് രാജ്യം വിട്ടത്.