താനെ- ശല്യം അവസാനിപ്പിക്കുന്നതിന് വീട്ടമ്മയും സുഹൃത്തുക്കളും ചേര്‍ന്ന് ജനനേന്ദ്രിയം ഛേദിച്ച 27 കാരന്‍ മുംബൈ ആശുപത്രിയില്‍ മരിച്ചു. ബാങ്ക് ഉദ്യോഗസ്ഥനായ തുഷാര്‍ പൂജാരെയാണ് മരിച്ചത്. ഈ മാസം 25 നാണ് 42 കാരിയും രണ്ട് പുരുഷ സുഹൃത്തുക്കളും ചേര്‍ന്ന് ഇയാളുടെ ജനനേന്ദ്രിയം മുറിച്ചത്. സ്ത്രീ തന്നെയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചിരുന്നത്.
മലയാളം ന്യൂസ് വാര്‍ത്തകളും വിശകലനങ്ങളും വാട്‌സാപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ശല്യം ചെയ്യുന്നത് നിര്‍ത്തുന്നില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് സ്ത്രീ സംഭവത്തിന് 15 ദിവസം മുമ്പ് തുഷാറിനെ ഭീഷണിപ്പെടുത്തിയിരുന്നതായി സഹോദരന്‍ നല്‍കിയ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. തന്റെ മോഹം അറിയിക്കാന്‍ യുവാവ് സ്ത്രിയുടെ ഭര്‍ത്താവിനെ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സ്ത്രീ സുഹൃത്തുക്കളുടെ സഹായത്തോടെ കടുംകൈ ചെയ്തത്. ബാങ്ക് ലോണ്‍ ശരിയാക്കി തരണം എന്ന് അഭ്യര്‍ഥിച്ച് യുവാവിനെ മാന്‍പാഡ എന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തിയാണ് മരത്തില്‍ ബന്ധിച്ച ശേഷം സ്ത്രീ കറിക്കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ചത്.
ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് മൂന്ന് പേരും ഈ മാസം 26 ന് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു.