Sorry, you need to enable JavaScript to visit this website.

പത്രപ്രവർത്തക സുരക്ഷയുമായി മധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ- രാജ്യത്ത് പത്രപ്രവർത്തകർക്കെതിരെയുളള അക്രമ സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ പുതിയ നിയമവുമായി മധ്യപ്രദേശ്. 'പത്രപ്രവർത്തകർക്ക് തൊഴിലിനിടെ സുരക്ഷ ഉറപ്പാക്കാനായി പുതിയ നിയമം കൊണ്ടു വരാൻ ഈ സർക്കാർ ബാധ്യസ്തരാണ്. അത്തരത്തിലൊരു നിയമം അധികം താമസിയാതെ നടപ്പിൽ വരും,' നിയമ മന്ത്രി ശർമ പറഞ്ഞു. പത്രപ്രവർത്തക സുരക്ഷ നിയമം എന്നായിരിക്കും ഇത് അറിയപ്പെടുക. പത്രപ്രവർത്തകരുടെ സുരക്ഷാർത്ഥം നിയമം കൊണ്ടു വരുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ പറഞ്ഞിരുന്നു. 
ലോകത്ത് പത്രപ്രവർത്തകർ സുരക്ഷാ ഭീഷണി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കണക്കുകൾ പ്രകാരം, 2015 നും 2017 നും 142 പത്രക്കാർക്കെതിരെയുളള അക്രമ സംഭവങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ശേഷം പത്രപ്രവർത്തകരുടെ സുരക്ഷക്കായുളള നിയമനിർമാണത്തിന് മുറവിളിയുയർന്നിരുന്നു. 
ബി.ജെ.പി സർക്കാരിന്റെ കാലത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കാനും പുതിയ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രീയ കേസുകൾ ഒന്നും നിലനിൽക്കില്ല എന്ന് ശർമ പറഞ്ഞു. കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുളള അതിക്രമങ്ങൾ കൈകാര്യം ചെയ്യാൻ അതിവേഗ കോടതികൾ സ്ഥാപിക്കാനും സർക്കാരിന് പദ്ധതിയുണ്ട്.
 

Latest News