ജിദ്ദ- ലോക്‌സഭയില്‍ നടന്ന മുത്തലാഖ് ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കാതെ പി.കെ. കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതു സംബന്ധിച്ച് പാര്‍ട്ടി വിശദീകരണം ചോദിച്ചതിനു പിന്നാലെ മലയാളം ന്യൂസ് നടത്തിയ അഭിപ്രായ സര്‍വേയില്‍ ബഹുഭൂരിഭാഗവും കുഞ്ഞാലിക്കുട്ടിക്ക് അനുകൂലം.
വിവാദത്തില്‍ കുഞ്ഞാലിക്കുട്ടി നല്‍കിയ വിശദീകരണത്തില്‍ സര്‍വേയില്‍ പങ്കെടുത്ത 76 ശതമാനവും തൃപ്തരാണ്. കുഞ്ഞാലിക്കുട്ടി പാര്‍ട്ടിയേയും സമുദായത്തേയും വഞ്ചിച്ചുവെന്നും മാപ്പര്‍ഹിക്കുന്നില്ലെന്നും സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ വാദത്തോട് സര്‍വേയില്‍ പങ്കെടുത്ത 21 ശതമാനം മാത്രമാണ് അനുകൂലിച്ചത്. സര്‍വേയില്‍ പങ്കെടുത്ത മൂന്ന് ശതമാനം അഭിപ്രായം രേഖപ്പെടുത്തിയില്ല.
കുഞ്ഞാലിക്കുട്ടി നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും പാര്‍ട്ടി വിരോധികള്‍ സമൂഹ മാധ്യമങ്ങളില്‍ അനാവശ്യവിവാദമുണ്ടുക്കുകയാണെന്നും സര്‍വേയോട് പ്രതികരിച്ച മുസ്ലിം ലീഗ് പോഷക സംഘടനയായ കെ.എം.സി.സിയുടെ ഭാരവാഹികള്‍ പറഞ്ഞു.
മലയാളം ന്യൂസ് വാര്‍ത്തകളും വിശകലനങ്ങളും വാട്‌സാപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്നത് ചന്ദ്രികയുടെ ഗവേണിംഗ് ബോഡിയില്‍ പങ്കെടുക്കാനാണെന്നും വിവാഹത്തില്‍ പങ്കെടുത്തത് കൊണ്ടല്ലെന്നും കുഞ്ഞാലിക്കുട്ടി ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചിരുന്നു. വോട്ടെടുപ്പ് ഉണ്ടാകുമെന്നറിഞ്ഞെങ്കില്‍ സഭയില്‍ എത്തുമായിരുന്നുവെന്നും ടൈം മാനേജ്‌മെന്റില്‍ പ്രശ്‌നങ്ങള്‍ വരുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. കേന്ദ്ര, കേരള ചുമതലകള്‍ ഒന്നിച്ചു കൊണ്ടുപോകല്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു.