Sorry, you need to enable JavaScript to visit this website.

യുപിയില്‍ മോഡിയുടെ റാലിക്കു പിന്നാലെ പോലീസുകാരനെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞു കൊന്നു

ഘാസിപൂര്‍- ഉത്തര്‍ പ്രദേശിലെ ഘാസിപൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത റാലിക്കു പിന്നാലെ ഉണ്ടായ പ്രതിഷേധത്തിനിടെ കല്ലേറില്‍ പോലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. ശിനാഴ്ച വൈകീട്ടോടെയാണ് സംഭവം. ഘാസിപൂര്‍ ജില്ലയിലെ നൊനഹറ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സുരേഷ് വത്സ് ആണ് കൊല്ലപ്പെട്ടത്. മോഡിയുടെ റാലിയില്‍ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട പോലീസ് സംഘത്തിലൊരാളായിരുന്നു വത്സ്. റാലിക്കു ശേഷം തിരിച്ചു വരുന്നതിനിടെ നിഷാദ് സമുദായക്കാര്‍ സംവരണ ആവശ്യം ഉന്നയിച്ച് ഹൈവെ ഉപരോധിച്ച് നടത്തുന്ന പ്രതിഷേധം തടയാന്‍ ശ്രമിച്ചതാണ് പൊലീ്‌സുകാരന്റെ മരണത്തില്‍ കലാശിച്ചത്.  പ്രതിഷേധക്കാരെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പോലീസിനു നേര്‍്ക്കു കല്ലേറുണ്ടാകുകയായിരുന്നു. ഇതിനിടെയാണ് വത്സിന് കല്ലേറു കൊണ്ടത്. പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവം അന്വേഷിച്ച് കുറ്റക്കാരെ ഉടന്‍ പിടികൂടാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ മജിസ്‌ട്രേറ്റിനോട് ഉത്തരവിട്ടു. മരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് 40 ലക്ഷം രൂപയും മാതാപിതാക്കള്‍ക്ക് 10 ലക്ഷം രൂപയും മുഖ്യമന്ത്രി ദുരിതാശ്വാസമായി പ്രഖ്യാപിച്ചു. 

ഡിസംബറില്‍ ഇതു രണ്ടാം തവണയാണ് യുപിയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരിയായി കൊല്ല്‌പ്പെടുന്നത്. ബുലന്ദ്ശഹറില്‍ ഹിന്ദുത്വ തീവ്രവാദികള്‍ അഴിച്ചുവിച്ച കലാപത്തില്‍ തലയ്ക്കു വെടിയേറ്റു മരിച്ച ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങിനെ കൊലപ്പെടുത്തിയാളെ രണ്ടു ദിവസം മുമ്പാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Latest News