അഗര്‍ത്തല-സി.പി.എം ത്രിപുര സംസ്ഥാന സെക്രട്ടറി ഗൗതം ദാസിനു നേരെ ആക്രമണം. വെള്ളിയാഴ്ച ഉച്ചക്കുശേഷമാണ് സംഭവം. തെക്കന്‍ ത്രിപരയില്‍ പാര്‍ട്ടി പരിപാടി കഴിഞ്ഞ് അഗര്‍ത്തലയിലേക്ക് മടങ്ങിവരവേയാണ് ഗൗതം ദാസിനു നേരെ അജ്ഞാതരടെ ആക്രമണമുണ്ടായത്.സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു.
അതേസമയം, ആക്രമണം സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. വാക്കാല്‍ അറിയച്ചതിന്റെ അടിസ്ഥാനത്തില്‍ സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും സെപാഹിജാല ജില്ലാ പോലീസ് മേധാവി കുല്‍വന്ദ് സിംഗ് അറിയിച്ചു.
ബി.ജെ.പി ഗുണ്ടകള്‍ ബിഷാല്‍ഗഡില്‍വെച്ചാണ് ദാസിനെ ആക്രമിച്ചതെന്ന് സി.പി.എം വെസ്റ്റ് ത്രിപുര ജില്ലാ സെക്രട്ടറി പബിത്ര കര്‍ പറഞ്ഞു. പാര്‍ട്ടി എം.എല്‍.എയും മുന്‍ മന്ത്രിയുമായ രത്തന്‍ ഭോംവിക്കും ദാസിനോടൊപ്പമുണ്ടായിരുന്നു.
ത്രിപുരയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 67 സീറ്റില്‍ 66 എണ്ണവും ബി.ജെ.പി കരസ്ഥമാക്കിയിരുന്നു. വെള്ളിയാഴ്ചയാണ് ഫലം പുറത്ത് വന്നത്.