വിസ തട്ടിപ്പില്‍ കുടുങ്ങിയ രണ്ട് ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

ദുബായ്- വിസ ഏജന്റുമാര്‍ കബളിപ്പിച്ചതിനെ തുടര്‍ന്ന് ദുബായില്‍ തൊഴിലില്ലാതെ കുടുങ്ങിയ രണ്ട് ഇന്ത്യക്കാരെ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ട് നാട്ടിലെത്തിച്ചു.
സന്തുദാസ്, ഹരിഹര്‍ ബായേന്‍ എന്നിവരെയാണ് ഏജന്റുമാര്‍ വ്യാജ തൊഴില്‍ വിസയില്‍ ദുബായിലെത്തിച്ചിരുന്നത്. ഇവരുടെ പ്രശ്‌നം ശ്രദ്ധയില്‍ പെട്ട കോണ്‍സുലേറ്റ് തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

 

Latest News