മലപ്പുറം- കിളിനക്കോട്ടെ നാട്ടുകാരെ അപമാനിച്ചതല്ലെന്നും തമാശക്കായി എടുത്ത വിഡിയോ ഇനിയും ഷെയര്‍ ചെയ്യുരുതെന്നും അഭ്യര്‍ഥിച്ച് പെണ്‍കുട്ടികളില്‍ ഒരാളുടെ ഓഡിയോ സന്ദേശം. വിഡിയോയിലൂടെ നാടിനെ കുറ്റം പറഞ്ഞെന്ന പേരില്‍ പെണ്‍കുട്ടികള്‍ക്കെതിരെ അധിക്ഷേപം തുടരുന്നതിനിടെയാണ് വിശദീകരണം. ഓഡിയോ ക്ലിപ്പിലൂടെ പൊട്ടിക്കരഞ്ഞാണു പെണ്‍കുട്ടി സംഭവത്തെ കുറിച്ച് വിശദീകരിച്ചത്.
മലപ്പുറം വേങ്ങരയ്ക്കടുത്തുള്ള കിളിനക്കോടിനെക്കുറിച്ചുള്ള വിഡിയോ ആണ് വിവാദമായത്. ആണ്‍കുട്ടികളായ സഹപാഠികള്‍ക്കൊപ്പം സുഹൃത്തിന്റെ കല്യാണത്തിനെത്തി മടങ്ങവേ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടികളെ ചിലര്‍ തടഞ്ഞതാണു സംഭവങ്ങളുടെ തുടക്കം. ഇക്കാര്യം ഹാസ്യരൂപത്തില്‍ പെണ്‍കുട്ടികള്‍ വിഡിയോയിലൂടെ പങ്കുവെക്കുകയായിരുന്നു. വിഡിയോ ആരും പങ്കുവെക്കരുതെന്നും നിങ്ങളുടെ ഫോണില്‍നിന്ന് ആ വിഡിയോ ഡിലീറ്റ് ചെയ്യണമെന്നും പെണ്‍കുട്ടി ഓഡിയോ സന്ദേശത്തില്‍ അഭ്യര്‍ഥിക്കുന്നു.
പെണ്‍കുട്ടിയുടെ വാക്കുകള്‍ കേള്‍ക്കാം.