കൊണ്ടോട്ടി- കരിപ്പൂരിൽ നിന്ന് ഫെബ്രുവരി ഒന്നു മുതൽ ദുബായിലേക്ക് ഫ്‌ളൈ ദുബായ് വിമാനം സർവീസുകൾ ആരംഭിക്കും. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് കരിപ്പൂർ-ദുബായ് സെക്ടറിൽ നടത്തുന്നത്. ബി 737-800 ഇനത്തിൽ പെട്ട ബജറ്റ് വിമാനങ്ങളാണ് സർവീസിനായി എത്തിക്കുന്നത്.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ പുലർച്ചെ 3.05 ന് കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 6.05 നു ദുബായിലെത്തും. തിങ്കൾ, ബുധൻ, വെളളി ദിവസങ്ങളിൽ പ്രാദേശിക സമയം രാവിലെ 8.20 നു ദുബായിൽ നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 1.45 ന് കരിപ്പൂരിൽ എത്തും. 188 യാത്രക്കാരെ ഉൾക്കൊളളുന്ന വിമാനങ്ങളാണ് കരിപ്പൂരിൽ നിന്ന് സർവീസ് നടത്തുക. വിമാന കമ്പനിയുടെ പ്രതിനിധികൾ കഴിഞ്ഞയാഴ്ച കരിപ്പൂരിലെത്തി നപടികൾ പൂർത്തിയാക്കിയിരുന്നു.