Sorry, you need to enable JavaScript to visit this website.

മഞ്ചേരിയില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ രണ്ടു യുവാക്കള്‍ മരിച്ച നിലയില്‍

മഞ്ചേരി- മഞ്ചേരിക്കടുത്ത ചെരണിയില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ രണ്ടുപേരെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ ഒരാള്‍ ഡ്രൈവര്‍ സീറ്റിലും മറ്റൊരാള്‍ പിന്‍സീറ്റിലുമായാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മഞ്ചേരി തുറക്കല്‍ സ്വദേശി പൂളകുന്നന്‍ റിയാസ്(41), ഈരാറ്റുപേട്ട സ്വദേശി കല്ലുപുരയ്ക്കല്‍ റിയാസ്(33) എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. റിയാസ് മഞ്ചേരി ചാരങ്കാവില്‍ നിന്നാണ് വിവാഹം കഴിച്ചത്. ഭാര്യവീട്ടിലാണ് കഴിഞ്ഞിരുന്നത്. കുടിവെള്ളത്തിന്റേയും ശീതളപാനീയത്തിന്റേയും ബോട്ടിലുകള്‍ ഓട്ടോയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ശരീരത്തില്‍ മുറിവുകളേറ്റിട്ടില്ലെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. ഒരാള്‍ ഡ്രൈവര്‍ സീറ്റില്‍ പിന്നിലേക്ക് തിരിഞ്ഞ് ഇരിക്കുന്ന നിലയിലും മറ്റൊരാള്‍ പിന്‍സീറ്റില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലുമായിരുന്നു. ബലപ്രയോഗം നടന്നതായി സൂചനകളില്ല. മരണം സംബന്ധിച്ച് ദുരൂഹത തുടരുകയാണ്. മയക്കു മരുന്ന് ഉപയോഗിച്ചതാകാമെന്നും സംശയിക്കപ്പെടുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യാനായി മെഡിക്കല്‍ കോളെജിലേക്കു മാറ്റി. 

Latest News