ദമാസ്‌കസ്- സിറിയയിൽ നിന്ന് യു.എസ് സേന പൂർണമായി പിൻവാങ്ങാൻ ഒരുങ്ങുന്നു. അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് പ്രമുഖ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വൈറ്റ് ഹൗസ് പെന്റഗണിന് ഉടൻ പിൻവാങ്ങാൻ നിർദേശം നൽകിയതായി സിബിഎസ് റിപ്പോർട്ടിലുണ്ട്. സിറിയയിലെ ഐ.എസിനെ ഒതുക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തു.
വടക്കു കിഴക്കൻ സിറിയയിൽ ഈ ലക്ഷ്യം നേടാൻ മാത്രം 2000 സൈനികരെയാണ് വിന്യസിച്ചിരുന്നത്.