റോത്തക്ക്- ബലാത്സംഗത്തിനിരയായ പത്ത് വയസ്സുകാരിക്ക് ഗർഭഛിദ്രം നടത്താന്‍ അനുമതി. മാതാവിന്‍റെ ജീവന് അപായ ഭീഷണിയുണ്ടെങ്കില്‍ മാത്രമാണ് ഇന്ത്യയില്‍ 20 ആഴ്ച പൂർത്തിയായാല്‍ ഗർഭഛിദ്രത്തിന് അനുമതിയുള്ളത്. രണ്ടാനച്ഛന്‍ തുടർച്ചയായി പീഡിപ്പിച്ചതിനെ തുടർന്ന് ഗർഭിണിയായ റോത്തക്കിലെ പെണ്‍കുട്ടിക്കണ് മെഡിക്കല്‍ ടെർമിനേഷന്‍ പ്രഗ്നന്‍സി നിയമം മറികടന്നുള്ള അനുമതി നല്‍കിയത്. ഗർഭം തുടർന്നാല്‍ പെണ്‍കുട്ടി അനുഭവിക്കാനിടയുള്ള മാനസികാഘാതം ചൂണ്ടിക്കാട്ടിയ കോടതിയുടെ തീരുമാനം മെഡിക്കല്‍ ബോർഡ് അംഗീകരിക്കുകയായിരുന്നു. മാതാവിന് സംശയം തോന്നി ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്.
ബിഹാറില്‍നിന്ന് കുടിയേറിയ കൂലിവേലക്കാരിയുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് സ്കൂള്‍ പഠനം മുടങ്ങിയ പെണ്‍കുട്ടി വീട്ടില്‍ തന്നെ ആയിരുന്നു. മനോനില തകർന്ന പെണ്‍കുട്ടിക്ക് കൌണ്‍സലിംഗ് നടത്തിവരികയാണ്.