ന്യൂദല്‍ഹി- കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ എല്ലാവരുടെയുംം അക്കൗണ്ടില്‍ 15 ലക്ഷം രൂപയെന്ന വാഗ്ദാനം ഘട്ടം ഘട്ടമായി നടപ്പിലാകുമെന്ന് കേന്ദ്രമന്ത്രി. ഒരു ദിവസം കൊണ്ട് ഈ പണം എത്തുമെന്ന് കരുതരുതെന്ന് കേന്ദ്രമന്ത്രി രാം ദാസ് അതാവാലെ വ്യക്തമാക്കി. റിസര്‍വ്വ് ബാങ്കിനോട് പണം ചോദിച്ചിരുന്നു. എന്നാല്‍ അവര്‍ തന്നില്ല. പണം എത്തിക്കുന്നതിന് ചില സാങ്കേതിക തടസ്സമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും ദളിതര്‍ക്കെതിരെ വിവാദ പരാമര്‍ശസവുമായി രംഗത്തെത്തിയ വ്യക്തിയാണ് രാം ദാസ് അതാലെ. 'ദലിത് യുവാക്കളെ നിങ്ങള്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേരൂ... വിദേശ മദ്യം കഴിക്കാം' എന്ന അദ്ദേഹത്തിന്റെ ആഹ്വാനം വന്‍ വിവാദത്തിലേക്ക് വഴിവെച്ചിരുന്നു. അതേസമയം പശു വിഷയത്തില്‍ ഗുജറാത്തില്‍ ദളിതര്‍ക്കെതിരെ മര്‍ദ്ദനം അഴിച്ചുവിട്ടപ്പോള്‍ നിശിതമായി വിമര്‍ശിച്ച വ്യക്തികൂടിയാണ് അദ്ദേഹം. ബീഫിനെതിരെ ബിജെപി രംഗത്ത് വന്നപ്പോള്‍ എല്ലാവര്‍ക്കും ബീഫ് കഴിക്കാനുള്ള അവകാശമുണ്ടെന്ന പ്രസ്താവനയും അദ്ദേഹം നടത്തിയിരുന്നു.