ജിദ്ദ- വിസിറ്റിംഗ് വിസയിൽ ജിദ്ദയിലെത്തിയ മഞ്ചേരി കാവനൂർ, ഇരിവേറ്റി സ്വദേശി ആലി കുട്ടി മാസ്റ്റർ (58) നിര്യാതനായി. ജിദ്ദയിലുള്ള മകൻ ഫാസിലിനൊപ്പം ഉംറ നിർവഹിച്ചു മദീന സന്ദർശനവും പൂർത്തിയാക്കി മടങ്ങുന്നതിനിടെനെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. മൂന്നാഴ്ച മുമ്പാണ് ജിദ്ദയിലെത്തിയത്. ഭാര്യ കദീജ കൂടെയുണ്ടായിരുന്നു.മറ്റു മക്കൾ: ബാബ് മക്ക ഹിബ ക്ലിനിക്കിൽ ജോലി ചെയ്‌യുന്ന ഡോ. ശുഹൈൽ, കുവൈത്തിലുള്ളസാലിഹ്. സഹോദരൻ ഹംസ ജിദ്ദയിലുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃഹദേഹം ഇവിടെ തന്നെ മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.