പുതുച്ചേരി- മകള്‍ മറ്റൊരു മതത്തില്‍പ്പെട്ട യുവാവുമായി പ്രണയത്തിലായതിനെ ചൊല്ലിയുള്ള വഴക്കിനെ തുടര്‍ന്ന് 58കാരന്‍ മകളേയും ഭാര്യയേയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. പുതുച്ചേരിയില്‍ ഞായറാഴ്ചയാണ് സംഭവം. മകളുടെ പ്രണയത്തെ ചൊല്ലി വഴക്ക് പതിവായിരുന്നു. അതിനിടെ ഞായറാഴ്ച വഴക്ക് രൂക്ഷമായതാണ് കൂട്ടമരണത്തില്‍ കലാശിച്ചത്. 25കാരിയായ മകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനു പുറമെ 52കാരിയായ ഭാര്യയേയും ഇയാള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. ശേഷം തൂങ്ങിമരിക്കുകയായിരുന്നു. വീടിനുള്ളില്‍ നിന്നും പൂട്ടിയ വാതില്‍ തുറക്കാതായതോടെ അയല്‍ക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോള്‍ മധ്യവയസ്‌ക്കന്‍ തൂങ്ങിക്കിടക്കുന്നതായും മകളുടേയും ഭാര്യയുടേയും മൃതദേഹങ്ങള്‍ തറയില്‍ കിടക്കുന്നതായുമാണ് കണ്ടത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റി. ഒരു സ്വാകാരയ ഫാക്ടറി തൊഴിലാളിയായ മധ്യവയസ്‌ക്കന് മൂന്ന് പെണ്‍മക്കളുണ്ട്. രണ്ടു പേരെ വിവാഹം ചെയ്തയച്ചു. മൂന്നാമത്തെ മകളുടെ പ്രണയത്തെ ചൊല്ലിയായിരുന്നു വഴക്ക്. കുടുംബത്തില്‍ ഇടകകിടെ വഴക്കുണ്ടായിരുന്നതായും പോലീസ് പറഞ്ഞു. അന്വേഷണം നടന്നു വരികയാണ്.