Sorry, you need to enable JavaScript to visit this website.

ആന്ധ്ര തീരത്ത് 'ഫെതായി'  ചുഴലിക്കാറ്റ്; ഒരു മരണം

വിജയവാഡ- ആന്ധ്രാപ്രദേശ് തീരത്ത് വീശിയടിച്ച ഫെതായി ചുഴലിക്കാറ്റിൽ വൻ നാശം. വിജയവാഡയിൽ ഒരാൾ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ഏതാനും പേർക്ക് പരിക്കേറ്റിട്ടുണ്ട്. 
ഈസ്റ്റ് ഗോദാവരി, ഗുണ്ടൂർ, കൃഷ്ണ, വിജയനഗരം, വിശാഖപട്ടണം, വിജയവാഡ എന്നീ ജില്ലകളിലാണ് ശക്തമായ കാറ്റു വീശിയതും കനത്ത മഴ പെയ്തതും. ഈ ജില്ലകൾ വഴിയുള്ള 22 ട്രെയിനുകൾ റദ്ദാക്കി. വിശാഖപട്ടണത്തേക്കുള്ള വിമാന സർവീസുകൾ ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു.
ഈ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്നവരെ അധികൃതർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. രക്ഷാ പ്രവർത്തനത്തിന് ആഭ്യന്തര മന്ത്രി ചിന്ന നാഗപ്പ നേരിട്ട് നേതൃത്വം നൽകുന്നു.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ഇന്നലെ ഉച്ചക്ക് പന്തണ്ടരയോടെയാണ് ഈസ്റ്റ് ഗോദാവരി ജില്ലയിലെ കാത്രനി കോണത്ത് എത്തുന്നത്. ഇതിനു പിന്നാലെ തീര ജില്ലകളിൽ കനത്ത പേമാരിയുമുണ്ടായി. മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശിയത്. കരയിൽ എത്തുന്നതി മുമ്പുതന്നെ കാറ്റിന്റെ ശക്തി കുറഞ്ഞതായി അധികൃതർ പറഞ്ഞു. എങ്കിലും മുൻകരുതലെന്ന നലയിൽ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്നലെ സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. മുന്നറിയിപ്പ് കണക്കിലെടുത്ത് ജനങ്ങൾ അധികവും വീടുകൾക്കുള്ളിൽ തന്നെ കഴിയുകയായിരുന്നു.


 

Latest News