Sorry, you need to enable JavaScript to visit this website.

അൽമനാമ ഹൈപ്പർ മാർക്കറ്റ് അടച്ചുപൂട്ടി; ജീവനക്കാർ പെരുവഴിയിൽ

തലശ്ശേരി- യു.എ.ഇയിലെ പ്രശസ്തമായ അൽമനാമ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഹൈപ്പർ മാർക്കറ്റ് അടച്ച് പൂട്ടി. ആയിരത്തിലേറെ ജീവനക്കാർ പെരുവഴിയിൽ. ഇതിൽ നൂറ് കണക്കിന് മലയാളികൾ നാട്ടിൽ പോലും മടങ്ങാൻ കഴിയാതെ യു.എ.ഇയിൽ കഷ്ടപ്പെടുകയാണ്. മലയാളിയായ അബ്ദുൾ ഖാദർ സബീറിന്റെ ഉടമസ്ഥതയിലുള്ള നാൽപ്പത് വർഷത്തെ പാരമ്പര്യമുള്ള സ്ഥാപനത്തിന ് താഴ് വീണതോടെയാണ് ജീവനക്കാർ ത്രിശങ്കുവിലായത.് നൂറു കണക്കിന് മലയാളികളാണ് അൽമനാമ ഗ്രൂപ്പിൽ ജോലി നോക്കിവന്നിരുന്നത.് 
ഒരു മാസം പോലും ശമ്പളം മുടങ്ങാത്ത കമ്പനിയിൽ കഴിഞ്ഞ മെയ് മാസത്തിലാണ് ആദ്യമായി  ശമ്പളം വൈകിയത.്  എന്നാൽ ഇത് ജീവനക്കാർ അത്ര കാര്യമാക്കിയില്ല.  ബാങ്കിൽനിന്ന് പോലും ഗ്രൂപ്പിന്റെ ചെക്കുകൾ മടങ്ങിയതോടെ പ്രതിസന്ധി രൂക്ഷമാക്കി. കഴിഞ്ഞ ജൂൺ മാസം മുതലാണ് ചെക്ക് മടങ്ങാൻ തുടങ്ങിയത.് നവംബറോടെ പ്രതിസന്ധി രൂക്ഷമാകുകയായിരുന്നു. ഇതോടെ വിതരണക്കാർ പരാതിയുമായി പോലിസിനെ സമീപിച്ചു.  എം.ഡിയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ വിതരണക്കാരും വലഞ്ഞു. എം.ഡി രാജ്യം വിട്ടതായി മനസിലാക്കാൻ കഴിഞ്ഞതായി ജീവനക്കാർം പറയുന്നു. അൽമനാമ ഗ്രൂപ്പിന്റെ പ്രധാന ഓഫീസ് അടച്ച് പൂട്ടിയിരിക്കുകയാണ. ഹൈപ്പർ മാർക്കറ്റിന്റെ മാനേജർമാരും യു.എ.ഇയിൽനിന്ന് മുങ്ങി. പലരും ഫോൺ പോലും എടുക്കുന്നില്ലെന്ന് ജീവനക്കാർ പരാതിപ്പെട്ടു. 
അബുദാബിയിൽ ഒഴികെ എമിറേറ്റ്‌സിൽ  20 ഹൈപ്പർ മാർക്കറ്റുകളാണ് പ്രവർത്തിച്ചു വന്നിരുന്നത.് 1400 ജീവനക്കാരാണ് ഈ കമ്പനിയിൽ ജോലി നോക്കിയത.് അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധിയാണ് കമ്പനി അടച്ച് പൂട്ടാൻ കാരണമെന്ന് അറിയുന്നു. 40,000 മില്യൻ ദിർഹം വിലമതിക്കുന്ന  ആസ്തിയാണ് കമ്പനിക്കുള്ളതെന്ന് എം.ഡി അവകാശപ്പെട്ടിരുന്നു. കമ്പനി അടച്ച് പൂട്ടിയതോടെ നൂറു കണക്കിന് മലയാളികൾ നാട്ടിലേക്ക് വരാൻ സാധിക്കാതെ ഗൾഫിൽ കഴിയുകയാണ്. കമ്പനി നൽകി വന്നിരുന്ന താമസ സൗകര്യവും ഇപ്പോൾ ഇല്ലാതായതോടെ പലരും സുഹൃത്തുക്കൾക്കൊപ്പവും മറ്റും കഴിച്ച് കൂട്ടുകയാണ്. വിസാ കാലാവധി കഴിഞ്ഞതോടെ ചിലർ നാട്ടിലേക്കു വന്ന് തുടങ്ങി. വിസാ കാലാവധിയുള്ളവർ പുതിയ ജോലി തേടി യു.എ.ഇയിൽ അലയുകയാണ്.
 

Latest News