ന്യൂദല്‍ഹി- മൂന്ന് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ജയ്പൂരിലും ഭോപാലിലും റായ്പൂരിലും കോണ്‍ഗ്രസ് പ്രതിപക്ഷത്തിന്റെ ഒരു കാര്‍ണിവലാക്കി മാറ്റി. മൂന്നിടത്തും വലിയ ആഘോഷമായിരുന്നു. കര്‍ണാടകയിലെ പോലെ പ്രതിപക്ഷ ഐക്യത്തിന്റെ വിളംബരമായി ഈ ചടങ്ങുകള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറ്റു പല നേതാക്കളും മൂന്നിടത്തുമെത്തി. പ്രതിപക്ഷ നേതാക്കള്‍ ഒരുമിച്ച മികച്ച ഒരു ഫോട്ടോ അവസരമാക്കി ഈ യാത്രകളെ കോണ്‍ഗ്രസ് മാറ്റി. ശരത് പവാര്‍, ചന്ദ്ര ബാബു നായിഡു, തേജസ്വി യാദവ്, എം.കെ സ്റ്റാലിന്‍, ഫാറൂഖ് അബ്ദുല്ല, കനിമൊഴി, പ്രഫുല്‍ പട്ടേല്‍, ശരത് യാദവ് തുടങ്ങിയ നേതാക്കളെ മൂന്നിടത്തും കണ്ടു. രാഹുലിന്റെ ഇന്നത്തെ ട്വീറ്റുകളില്‍ നിറഞ്ഞു നിന്ന ചിത്രങ്ങളില്‍ നിറഞ്ഞു നിന്നതും പ്രതിപക്ഷ നേതാക്കളായിരുന്നു. ഇവയില്‍ ബസ് യാത്രയുടെ ചിത്രങ്ങളാണ് വൈറലായത്. 'പ്രതിപക്ഷം ട്രാവല്‍സാ'ണ് ഇന്ന് ജയ്പൂരിലും റായ്പൂരിലും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന വേദിയിലേക്ക് നേതാക്കളെ എത്തിച്ചത്. രാഹുല്‍ ട്വീറ്റ് ചെയ്ത ഈ ചിത്രങ്ങള്‍ വൈറലായി.
ബസില്‍ കേരളത്തില്‍ നിന്നുള്ള മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രനും ഉണ്ടായിരുന്നു.
ബിജെപി അമ്മായി തന്റെ കോണ്‍ഗ്രസ് മരുമകന് നല്‍കിയ മുത്തമാണ് വൈറലായ മറ്റൊരു ചിത്രം. രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങായിരുന്നു വേദി. സ്ഥാനമൊഴിഞ്ഞ ബിജെപി മുഖ്യമന്ത്രി വസുന്ദര രാജെ സിന്ധ്യ തന്റെ സഹോദര പുത്രനായ കോണ്‍ഗ്രസ് യുവ നേതാവും മധ്യപ്രദേശിലെ ജനപ്രിയ നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യയ്ക്കാണ് മുത്തം നല്‍കിയത്. ഗ്വാളിയോര്‍ രാജകുടുംബാങ്ങളാണ് ഇരുവരും. വസുന്ധരയുടെ സഹോദരന്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് മാധവറാവു സിന്ധ്യയുടെ മകനാണ് ജോതിരാദിത്യ.
Former Rajasthan chief minister Vasundhara Raje greets Congress MP Jyotiraditya Scindia during Ashok Gehlot's swearing-in ceremony at Albert Hall in Jaipur,(Source: PTI Photo) pic.twitter.com/BUWrgE18ZN
— The Indian Express (@IndianExpress) December 17, 2018