പട്‌ന- 250 രൂപയ്ക്കും ഒരു വെള്ളി നാണയത്തിനു വേണ്ടി 11കാരനെ യുവാവ് കൊലപ്പെടുത്തി ഗംഗയിലെറിഞ്ഞു. ബിഹാറിലെ നയാഗാവ് സ്വദേശി മുഹമ്മദ് ആലം എന്ന ബാലനെയാണ് 22കാരന്‍ ചന്ദന്‍ കൊലപ്പെടുത്തിയത്. അഞ്ചു ദിവസത്തോളമായി ബലാനെ കാണാനില്ലായിരുന്നു. ബാലനെ അവസാനമായി കണ്ടത് ചന്ദനൊപ്പമാണെന്ന് അമ്മ പോലീസിനു മൊഴിനല്‍കിയിരുന്നു. തുടര്‍ന്ന് ചന്ദനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലാതകം പുറത്തായത്. ആലമിനെ കൊന്ന് മൃതദഹേം ഗംഗയില്‍ ഒഴുക്കിയതായി ഇയാള്‍ കുറ്റം സമ്മതിച്ചു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കയ്യും കാലുകെട്ടിയാണ് മൃതദേഹം നദിയിലൊഴുക്കിയതെന്ന് ചന്ദന്‍ പോലീസിനോട് പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചന്ദന്റെ വെള്ളി നാണയവും 250 രൂപയും മോഷണം പോയിരുന്നു. ഇത് ആലം മോഷ്ടിച്ചതാണെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. താന്‍ മോഷ്ടിച്ചിട്ടില്ലെന്ന് ആലം പറഞ്ഞെങ്കിലും ചന്ദന്‍ ഇതു വിശ്വസിച്ചില്ല. തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. പോലീസും അഗ്നിശമന സേനയും നടത്തിയ തിരച്ചിലില്‍ ആലമിന്റെ മൃതദേഹം ലഭിച്ചു.