എസ്.ബി.ഐയില്‍നിന്ന് വളരെ വൈകി ഒരു അന്വേഷണം

തിരുവനന്തപുരം- നരേന്ദ്ര മോഡി സര്‍ക്കാര്‍ രണ്ട് വര്‍ഷം മുമ്പ് നടത്തിയ നോട്ട് നിരോധന കാലത്ത് സ്റ്റേറ്റ് ബാങ്ക് ഉപഭോക്താക്കള്‍ക്കോ ജീവനക്കാര്‍ക്കോ കാര്യമായ ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ടെങ്കില്‍ അവ ഉടന്‍ അറിയിക്കണമെന്ന് എസ്.ബി.ഐ ജീവനക്കാര്‍ക്ക് സര്‍ക്കുലര്‍. മുംബൈയിലെ കോര്‍പറേറ്റ് സെന്ററിന്റെ നിര്‍ദേശപ്രകാരം എസ്.ബി.ഐ തിരുവനന്തപുരം ഹെഡ് ഓഫീസില്‍ നിന്നാണ് ജീവനക്കാര്‍ക്ക് ആഭ്യന്തര സര്‍ക്കുലര്‍ അയച്ചത്.
നോട്ട് നിരോധന കാലത്ത് ക്യൂനിന്ന് കഷ്ടപ്പെട്ട ഉപഭോക്താക്കള്‍ക്കുണ്ടായ പ്രയാസങ്ങളും അക്കാലത്ത് ജോലി ചെയ്ത ബാങ്ക് ജീവനക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും റിയിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

 

Latest News