ഡെട്രോയ്റ്റ്- വിമാനയാത്രയ്ക്കിടെ സഹയാത്രികയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ യുവാവിനെ യുഎസ് കോടതി ഒമ്പതു വര്‍ഷം തടവിനു ശിക്ഷിച്ചു. 35കാരനായ തമിഴ്‌നാട് സ്വദേശി പ്രഭു രാമമൂര്‍ത്തിയാണ് ശിക്ഷിക്കപ്പെട്ടത്. ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഓഗസ്റ്റില്‍ കോടതി പ്രഭു കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ഭാര്യയുമൊത്ത് രാത്രി വിമാനത്തില്‍ ഡെട്രോയ്റ്റിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് മോഡലായ യുവതിയെ പ്രഭു മാനഭംഗപ്പെടുത്തിയത്. ഉറങ്ങുന്നതിനിടെ തന്റെ പാന്റ്‌സിന്റെ സിപ് തുറക്കുകയും ഷര്‍ട്ടിന്റെ ബട്ടണ്‍ അഴിക്കുകയും ചെയ്ത പ്രതി കൈകൊണ്ട് ശരീരത്തില്‍ പലയിടത്തും സ്പര്‍ശിച്ച് മോശമായി പെരുമാറിയെന്നാണ് പരാതി. കോടതിയില്‍ പ്രോസിക്യൂട്ടര്‍മാര്‍ രാമമൂര്‍ത്തിക്ക് 11 വര്‍ഷം തടവു ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടെങ്കിലും കോടതി ഒമ്പതു വര്‍ഷമാണ് വിധിച്ചത്. സമാന കുറ്റകൃത്യങ്ങളില്‍ നിന്ന് മറ്റുള്ളവരെ അകറ്റാന്‍ ഈ ശിക്ഷ മതിയാകുമെന്നും കോടതി നിരീക്ഷിച്ചു.
കോടതിയില്‍ സംസാരിക്കാന്‍ അവസരം നല്‍കിയില്ലെങ്കിലും ഇരയായ മോഡല്‍ സംസാരിക്കാന്‍ വിസമ്മതിച്ചു. ബോയ് ഫ്രണ്ടിനൊപ്പം കോടതിയിലെത്തിയ അവര്‍ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. സംഭവം നടന്ന യാത്രയ്ക്കിടെ ഉറക്കത്തില്‍ നിന്നെ ഞെട്ടിയുണര്‍ന്നപ്പോള്‍ പ്രതിയുടെ കൈകള്‍ തന്റെ ശരീരത്തിനുള്ളില്‍ കണ്ടത് ആകെ മരവിച്ചു പോയതായി യുവതി നേരത്തെ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
തടവു ശിക്ഷ പൂര്‍ത്തിയാക്കിയ രാമമൂര്‍ത്തിയെ ഇന്ത്യയിലേക്ക് നാടുകടത്താനും കോടതി ഉത്തരവിട്ടു. ഭാര്യയോടൊപ്പം ഡെട്രോയ്റ്റിലാണ് ടെക്ക് കമ്പനിയില്‍ ജോലി ചെയ്തിരുന്ന രാമമൂര്‍ത്തി കഴിഞ്ഞിരുന്നുത്.