മുംബൈ- എതിരാളികള്‍ പപ്പു എന്നു വിളിച്ച് പരിഹസിച്ചിരുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇപ്പോള്‍ പരമ പൂജനീയന്‍ (ഏറ്റവും ആദരിക്കപ്പെടേണ്ടയാള്‍) ആയിരിക്കുകയാണെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന മേധാവി രാജ് താക്കറെ പറഞ്ഞു. പാര്‍ട്ടി അധ്യക്ഷ പദവിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് നേടിയ വിജയത്തെ കുറിച്ചു പരാമശിക്കവെയാണ് രാജ് ഇങ്ങനെ പറഞ്ഞത്. 'ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി ഒറ്റയ്ക്കായിരുന്നു. കര്‍ണാടകയിലും അതെ. ഇപ്പോഴും ഒറ്റയ്ക്കാണ്. പപ്പു ഇപ്പോള്‍ പരമ പൂജനീയന്‍ ആയിരിക്കുന്നു. ദേശീയ തലത്തിലും അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കപ്പെടുകയാണോ എന്ന് കാണാനിരിക്കുന്നെയുള്ളൂ'- അദ്ദേഹം പറഞ്ഞു.
രാഹുലിനെ പ്രശംസിച്ച് രാജ് താക്കറെ ബി.ജെ.പി കൊട്ടുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും അധ്യക്ഷന്‍ അമിത് ഷായുടേയും പെരുമാറ്റം കാരണം ബി.ജെ.പി പരാജയപ്പെടുകയാന്‍ പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംഭവിക്കാനിരിക്കുകയാണ്. കഴിഞ്ഞ നാലു വര്‍ഷം മോഡിയും അമിത് ഷായും എങ്ങനെ പെരുമാറിയതെന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ അറിയാം. എല്ലാ നിലയിലും അവര്‍ പരാജയപ്പെട്ടു. എടുത്തു കാണിക്കാന്‍ ഒന്നുമില്ല. അതുകൊണ്ടാണ് അവര്‍ രാമ ക്ഷേത്രം കാര്‍ഡ് ഇറക്കിയിരിക്കുന്നത്. പക്ഷെ ജനങ്ങള്‍ക്ക് ബുദ്ധിയുണ്ട്- അദ്ദേഹം പറഞ്ഞു.