ജിദ്ദ- പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഓള്‍ഡ് മക്ക റോഡില്‍ നെസ്മ ആന്റ് പാര്‍ട്‌ണേഴ്‌സ് ക്യാമ്പില്‍ കാര്‍പന്റര്‍ ഫോര്‍മാനായി ജോലി ചെയ്തിരുന്ന കുതിരുമ്മല്‍ കൊളങ്ങരത്ത് വളപ്പില്‍ ഹരിദാസ്(51) ആണ് മരിച്ചത്. പരേതരായ കെ.വി. നാരായണന്റെയും പാറുവിന്റേയും മകനാണ്. ഭാര്യ: രേഖ. മക്കള്‍: വിദ്യാര്‍ഥികളായ അഖില്‍ ദാസ്, അഭിനന്ദ്.
നേരത്തെ സൗദിയിലുണ്ടായിരുന്ന ഹരിദാസ് ഇടക്ക് പ്രവാസം മതിയാക്കി മടങ്ങിയിരുന്നു. അഞ്ച് വര്‍ഷം മുമ്പാണ് വീണ്ടും ജിദ്ദയിലെത്തിയത്. കഴിഞ്ഞ മേയിലാണ് അവസാനം നാട്ടില്‍ പോയി വന്നത്. ഞായറാഴ്ച വൈകിട്ട് ജിദ്ദയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം തിങ്കളാഴ്ച വൈകിട്ടാണ് മരിച്ചത്.