ഹൈദരാബാദ്- അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ബി.ജെ.പി ഇതര സര്‍ക്കാര്‍ ഉറപ്പുവരുത്താന്‍ തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്) നേതാവ് കെ. ചന്ദ്രശേഖര്‍ റാവുവിന് സാധിക്കുമെന്ന് ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്്‌ലിമീന്‍ (ഐ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍ ഉവൈസി.
അടുത്തു പരിചയപ്പെട്ടപ്പോഴാണ് ഇദ്ദേഹത്തെ പോലൊരു നേതാവാണ് രാജ്യത്തിനു വേണ്ടെതെന്ന് ബോധ്യപ്പെട്ടതെന്ന് ഉവൈസി ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ്, ബി.ജെ.പിയിതര സര്‍ക്കാരാണ് ഈ രാജ്യത്തിനുവേണ്ടത്. അതു ഉറപ്പാക്കാന്‍ ചന്ദ്രശേഖര്‍ റാവുവിന് കരുത്തുണ്ടെന്ന് ഉവൈസി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം റാവുവിനെ സന്ദര്‍ശിച്ച ഉവൈസി എല്ലാ പിന്തുണയും അറിയിച്ചിരുന്നു.