ടോറന്‍സ്- അമേരിക്കയില്‍ കത്തോലിക്ക സ്‌കൂളില്‍നിന്ന് അഞ്ച് ലക്ഷം ഡോളര്‍ അടിച്ചുമാറ്റിയ കന്യാസ്ത്രീകള്‍ കുറ്റം സമ്മതിച്ചു. പണം ചൂതാട്ടത്തിനും യാത്രക്കുമാണ് ചെലവഴിച്ചിരുന്നതെന്ന് ഇരുവരും പറഞ്ഞു.
ലോസ് ആഞ്ചല്‍സിനു സമീപം ടോറന്‍സ് പട്ടണത്തിലെ സെന്റ് ജെയിംസ് സ്‌കൂളിലെ കന്യാസ്ത്രീകളായ മേരി ക്രിയുപര്‍, ലന ചാങ് എന്നിവരാണ് പണം കവര്‍ന്ന് ചൂതാട്ടത്തിനു പോയത്. സ്‌കൂളിലെ ട്യൂഷന്‍ ഫീയും സംഭാവനകളും ഡെപ്പോസിറ്റ് ചെയ്തിരുന്ന അക്കൗണ്ടില്‍നിന്നാണ് ഇവര്‍ പണം അടിച്ചുമാറ്റിയത്. സ്‌കൂളില്‍നിന്ന് വിരമിച്ച രണ്ടുപേരും ഇപ്പോള്‍ മനസ്താപത്തിലാണ്.
മേരി സ്‌കൂളില്‍ 29 വര്‍ഷം പ്രിന്‍സിപ്പലായിരുന്നു. ലന 20 വര്‍ഷമായി അധ്യാപികയും. പത്ത് വര്‍ഷത്തോളമാണ് സ്‌കൂള്‍ അക്കൗണ്ടില്‍നിന്ന്് പണമെടുത്ത് ഇരുവരും ചൂതാട്ടത്തിനു പോയിരുന്നത്.