ക്വാലലംപുര്‍- മലേഷ്യയിലെ റെംബാവുവില്‍ ചാര്‍ജിങ്ങിലിട്ട ബ്ലൂടൂത്ത് ഹെഡ്‌ഫോണില്‍ നിന്ന് ഷോക്കേറ്റ 16കാരന്‍ മരിച്ചു. മരണം വൈദ്യുതാഘാതം മൂലമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ചാര്‍ജ് ചെയ്തു കൊണ്ടിരിക്കുന്ന വയര്‍ലെസ് ഹെഡ്‌ഫോണ്‍ ഉപയോഗിച്ചതാണ് ഷോക്കേല്‍ക്കാന്‍ കാരണമെന്ന് അന്വേഷണത്തില്‍ വ്യക്തമായി. വീട്ടിനുള്ളില്‍ കൗമാരക്കാരന്റെ അമ്മയാണ് മൃതദേഹം കണ്ടത്. അമ്മ ജോലിക്കായി വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ മകന്‍ നിലത്ത് കിടക്കുന്നതാണ് കണ്ട്. ഉറങ്ങുകയാണെന്ന് കരുതി പോയി ഉച്ചയ്ക്ക് മടങ്ങി എത്തിയപ്പോഴും അതെ നിലയില്‍ കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് മരിച്ച് മൃതദേഹം മരവിച്ചതായി വ്യക്തമായത്. ശരീരത്തില്‍ മുറിവേറ്റ പാടുകളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഇടതു ചെവിയില്‍ നിന്ന് രക്തം ഒലിച്ചിറങ്ങിയിരുന്നു.
ജൂണില്‍ മലേഷ്യന്‍ സര്‍ക്കാര്‍ ധനകാര്യ സ്ഥാപനമായ ക്രാഡ്ല്‍ ഫണ്ടിന്റെ സി.ഇ.ഓ നാസില്‍ ഹസന്‍ ചാരജ് ചെയ്യുന്നതിനിടെ മൊബൈല്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടിരുന്നു. ഉപയോഗിച്ചിരുന്നു രണ്ട് ഫോണുകളും കിടക്കയില്‍ ചാര്‍ജിങ്ങിലിട്ടാണ് ഹസന്‍ കിടന്നിരുന്ന്. ഇവയിലൊന്ന് പൊട്ടിത്തെറിച്ച് തീപ്പിടിച്ചാണ് അപകടമുണ്ടായത്.