ന്യൂദൽഹി- രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങളിലെ ആദ്യസൂചനകൾ ഇന്ത്യ മാറ്റത്തിലേക്ക് എന്നതിന്റെ സൂചനയായി. രാജസ്ഥാനിൽ വ്യക്തമായ ലീഡ് നേടിയ കോൺഗ്രസ് ദേശീയ നേതാക്കളെ അങ്ങോട്ട് അയച്ചു. മധ്യപ്രദേശിലും കോൺഗ്രസ് മുന്നേറുന്നു. തെലങ്കാനയിൽ ടി.ആർ.എസ് ആണ് മുന്നേറുന്നത്. ഛത്തീസ്ഗഡിൽ കോൺഗ്രസ് അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തിയത്.
LIVE UPDATES
4.00 pm: തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തു വിട്ട ഏറ്റവും പുതിയ ലീഡ് നില.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ലീഡ് തിരിച്ചു പിടിച്ചു. 113 സീറ്റില്‍ മൂന്നില്‍. ബിജെപി-107. ബി.എസ്.പി-4, എസ്.പി-2.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് 102 സീറ്റില്‍ മുന്നില്‍. ബിജെപി-69. ബിഎസ്പി-6, സിപിഎം-2, സ്വതന്ത്രര്‍-12, മറ്റുള്ളവര്‍- 8
ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് 62 സീറ്റുമായി അധികാരമുറിപ്പിച്ചു. ബി.ജെപി 13ല്‍ ഒതുങ്ങി. ബിഎസ്പി-3. മറ്റുള്ളവര്‍-6
തെലങ്കാനയില്‍ ടിആര്‍എസ് 86 സീറ്റില്‍ മുന്നില്‍. കോണ്‍ഗ്രസ് 21, ബിജെപി 1, മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍-7, മറ്റുള്ളവര്‍-2
മിസോറാമില്‍ എംഎന്‍എഫ് 26. കോണ്‍ഗ്രസ്-5, ബിജെപി-1, മറ്റുള്ളവര്‍-8
2.42 pm: രാജസ്ഥാനില്‍ കോണ്‍ഗ്രസ് 102 സീറ്റില്‍ ലീഡ് നിലനിര്‍ത്തുന്നു. വ്യക്തമായ ഭൂരിപക്ഷത്തിലേക്ക്. ബിജെപി 72 സീറ്റില്‍ മുന്നില്‍. ബിഎസ്പി-5, സിപിഎം-2, മറ്റുള്ളവര്‍-19
1.50 pm: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ദല്‍ഹി ജന്‍പഥിലെ വിട്ടിലെത്തി.
12.40 pm: വോട്ടെണ്ണല്‍ അവസാനത്തോട് അടുത്തതോടെ ലീഡ് നില മാറി മറിഞ്ഞ് മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെത്തി. മധ്യപ്രദേശില്‍ കോണ്‍ഗ്രസ്0109, ബിജെപി-108. രാജസ്ഥാനില്‍ കോണ്‍ഗ്രസ്-95, ബിജെപി-80.
11.30 am: മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പൊരുതി ബിജെപി കോണ്‍ഗ്രസിനെ പിന്നിലാക്കി. 113 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. കോണ്‍ഗ്രസ്-108. ബിഎസ്പി-4
11.30 am: മിസോറാമില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ലാല്‍ തന്‍ഹാവാല തോല്‍വി ഉറപ്പിച്ചു. മിസോ നാഷണല്‍ ഫ്രണ്ട് സ്ഥാനാര്‍ത്ഥിക്ക് ജയം
10.40 am: മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കോണ്‍ഗ്രസിനു തന്നെ മുന്‍തൂക്കം. കോണ്‍ഗ്രസ്-97, ബിജെപി-87. ബിഎസ്പി-3
10.33 am: ഛത്തീസ്ഗഢില്‍ 46 സീറ്റില്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുന്നു. ബി.ജെ.പി-26. ബിഎസ്പി-8
9.55 am: കോണ്‍ഗ്രസ് ഓഫീസുകളില്‍ ആഘോഷവുമായി അണികള്‍ തിങ്ങിനിറയുന്നു
9.43 am: മുന്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി അജിത് ജോഗി മര്‍വാഹി മണ്ഡലത്തില്‍ മുന്നാം സ്ഥാനത്ത്. ഇവിടെ ബിജെപി മുന്നില്‍. രണ്ടാമത് കോണ്‍ഗ്രസ്.
9.40 am: ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിനു മുകളില്‍. 48 സീറ്റില്‍ മൂന്നിട്ടു നില്‍ക്കുന്നു. ബി.ജെ.പി-26, ബിഎസ്പി-4
9.30 am: ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യ പ്രദേശ് എന്നീ സംസ്ഥാനങ്ങളില് കോണ്‍ഗ്രസ് ഇപ്പോള്‍ മുന്നിട്ടു നില്‍ക്കുന്നു.
Congress is full celebration mood outside @SachinPilot house... amids slogans of “Humara CM kaisa ho”... But we wouldn’t know the rest... even with the results out #ResultsWithNDTV pic.twitter.com/Wddp7jMqJs
— Sonal MehrotraKapoor (@Sonal_MK) December 11, 2018
9.24 am: ഛത്തീസ്ഗഢില്‍ 38 സീറ്റില്‍ കോണ്‍ഗ്രസ് മുന്നില്‍. ബി.ജെ.പി 19, മറ്റുള്ളവര്‍ 5.
തെലങ്കാനയില്‍ ടിആര്‍എസ് 41, കോണ്‍ഗ്രസ് 22, ബി.ജെ.പി 1, മറ്റുള്ളവര്‍ 4.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 65, ബി.ജെ.പി 60, മറ്റുള്ളവര്‍ 1
രാജസ്ഥാനില്‍ കോണ്‍ഗ്രസ് 72, ബ.ജെ.പി 53, മറ്റുള്ളവര്‍ 3.
മിസോറാമില്‍ കോണ്‍ഗ്രസ് 3, എംഎന്‍എഫ് 8, മറ്റുള്ളവര്‍ 1
9.20 am: ഛത്തീസ്ഗഢില്‍ രാജ്‌നന്ദ്ഗാവ് മണ്ഡലത്തില്‍ മുഖ്യമന്ത്രി രമണ്‍ സിങ് പിന്നില്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കരുണ ശുക്ല മുന്നേറുന്നു.
9.10 am: രാജസ്ഥാനില്‍ കോണ്‍ഗ്രസും മധ്യപ്രദേശില്‍ ബി.ജെ.പിയും തെലങ്കാനയില്‍ ടി.ആര്‍.എസും മുന്നേറുന്നു.
9.05 am: രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ അവരുടെ മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നു.
8.58 am: കോണ്‍ഗ്രസ് ദല്‍ഹി ആസ്ഥാനത്ത് പടക്കങ്ങള്‍ എത്തിച്ചു.
8.50 am: മധ്യപ്രദേശിലും തെലങ്കാനയിലും ഇഞ്ചോടിഞ്ച് മുന്നേറ്റം. രാജസ്ഥാനിലും ഛത്തീസ്ഗഢിലും ബി.ജെ.പി പിന്നില്‍
8.40 am: രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മികച്ച മുന്നേറ്റം. അണികള്‍ ആഘോഷത്തിനായി ഒരുങ്ങുന്നു.