Sorry, you need to enable JavaScript to visit this website.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറുന്നു; തെലങ്കാനയില്‍ ടി.ആര്‍.എസ്

ന്യൂദല്‍ഹി- അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞടുപ്പുകളിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം, തെലങ്കാന എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍ പുരോഗിമിക്കുന്നത്. അടുത്ത വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വീകാര്യത പരീക്ഷിക്കപ്പെടുന്ന തെരഞ്ഞെടുപ്പുകളാണിത്. പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന തെരഞ്ഞടുപ്പുകളില്‍  മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. കഴിഞ്ഞ മൂന്ന് പൊതുതെരഞ്ഞെടുപ്പുകളിലും ഈ സംസ്ഥാനങ്ങളില്‍ ബി.ജെ.പി മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്.
ആദ്യ ഫലസൂചനകളില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറുന്നു. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബി.ജെ.പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമാണ്. തെലങ്കാനയില്‍ ടി.ആര്‍.എസ്. ലീഡ് ചെയ്യുന്നു. മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് മുന്നിട്ടുനില്‍ക്കുന്നു.
മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഇഞ്ചോടിഞ്ചായിരിക്കുമെന്നും രാജസ്ഥാന്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നുമാണ് എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍.

 

 

Latest News