Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാലിക്കറ്റിലെ ചോദ്യപേപ്പർ ചോർച്ച: അന്വേഷണത്തിന്  സിൻഡിക്കേറ്റിന്റെ പ്രത്യേക സമിതി

കാലിക്കറ്റ് സർവകലാശാലയിൽ ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന് എസ്.എഫ്.ഐ ഭരണ കാര്യാലയത്തിലേക്ക് മാർച്ച് നടത്തുന്നു.

കേസ് പോലീസിനും കൈമാറും

തേഞ്ഞിപ്പലം- കാലിക്കറ്റ് സർവകലാശാല ചോദ്യപേപ്പർ ചോർച്ചാ സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് തീരുമാനം. ഇതിനായി സിൻഡിക്കറ്റ് അംഗങ്ങളെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കുമെന്ന് വൈസ് ചാൻസലർ ഡോ.മുഹമ്മദ് ബഷീർ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണവുമുണ്ടാകുമെന്ന് വി.സി വ്യക്തമാക്കി. മൂന്നാം സെമസ്റ്റർ ബി.കോം, ബി.ബി.എ ജനറൽ ഇൻഫർമാറ്റിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിലാണ് സർവകലാശാലയുടെ അടിയന്തര നടപടി. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സമൂഹ മാധ്യമങ്ങളിൽ മൂന്നാം സെമസ്റ്റർ ബി.കോം, ബി.ബി.എ ജനറൽ ഇൻഫർമാറ്റിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പർ പ്രചരിച്ചത്. തുടർന്നു തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന പരീക്ഷ മാറ്റിവെക്കുകയായിരുന്നു. ചോദ്യപേപ്പർ ചോർച്ച ഗൗരവമുള്ളതാണെന്നും കൃത്യമായി അന്വേഷണം നടത്തുമെന്നും വി.സി. കെ.മുഹമ്മദ് ബഷീർ വ്യക്തമാക്കി. ചോദ്യപേപ്പർ ചോർത്തിയതിനു പിന്നിൽ ഏതു തരം ഇടപെടലാണെന്നും ഉദ്യോഗസ്ഥർക്കു പങ്കുണ്ടോയെന്നതടക്കമുള്ള കൃത്യമായ വിവരങ്ങൾക്കായി സമഗ്ര അന്വേഷണത്തിനാണ് തീരുമാനം. സംഭവത്തിൽ ഉദ്യോഗസ്ഥർക്കു പങ്കുണ്ടെന്ന് വ്യക്തമായാൽ ശക്തമായ നടപടിയ്ക്കും തീരുമാനമുണ്ട്. കോളേജ് യൂനിയൻ തെരഞ്ഞെടുപ്പിനെ തുടർന്ന് നേരത്തെ ഈ പരീക്ഷ മാറ്റിവെച്ചതായിരുന്നു.
 

Latest News