ന്യൂദൽഹി- ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്ക് തിരിച്ചടി നൽകി കേന്ദ്ര മാനവശേഷി വികസന സഹമന്ത്രി ഉപേന്ദ്ര കുശ്‌വാഹ രാജിവെച്ചു. ഇന്ന് നടക്കുന്ന എൻ.ഡി.എ യോഗത്തിൽനിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ച കുശ്‌വാഹ പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. ബിഹാറിലെ സീറ്റ് വിഭജന തർക്കമാണ് കുശ്് വാഹയുടെ രാജിയിലേക്ക് നയിച്ചത്. ലോക്‌സഭ സമ്മേളനം നാളെ തുടങ്ങാനിരിക്കെയാണ് മന്ത്രിസഭയിൽനിന്ന് ഒരാൾ രാജിവെക്കുന്നത്. ബിഹാറിലെ രാഷ്ട്രീയ ലോക് സമത പാർട്ടി (ആർ.എസ്.എൽ.പി) നേതാവ് കുശ്‌വാഹ. നേരത്തെ ജെ.ഡി.യു വിട്ട ശരത് യാദവിന്റെ ലോക് താന്ത്രിക് ജനതാദളുമായി ലയിക്കാനും ആർ.എസ്.എൽ.പിക്ക് പദ്ധതിയുണ്ട്. ഇതുവഴി കൂടുതൽ സീറ്റ് നേടാനാകുമെന്നാണ് ആർ.എസ്.എൽ.പിയുടെ ധാരണ.
കുശ്‌വാഹയുടെ മുന്നണി വിടൽ ബിഹാറിൽ എൻ.ഡി.എക്ക് തിരിച്ചടി നൽകുമെന്നാണ് വിലയിരുത്തൽ.